Fever എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Fever എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പനിക്കാലം വന്നു; 10,000-ത്തിലധികം പേർ ദിനംപ്രതി ചികിത്സതേടുന്നു, ആശങ്കയായി എലിപ്പനി #fever

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി പകർച്ചപ്പനിക്ക് ചികിത്സതേടുന്നത് പ്രതിദിനം പതിനായിരത്തിലേറെപ്പേർ. ഇടവിട്ടുള്ള മഴയും കാലാവസ്ഥയിലുണ്ടായ മാറ്റവുമാണ് പനിപടരാൻ കാരണമെന്നാണ് നിഗമനം. വൈറൽ പനിയാണ് ഭൂരിഭാഗവും. ഡെങ്കി, എലിപ്പനി എന്നിവയും മിക്കജില്ലകളിൽനിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞമാസം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നത് ആശങ്കസൃഷ്ടിച്ചിരുന്നു. ഇപ്പോൾ 45 പേരേ ചികിത്സയിലുള്ളൂ. ഒരാഴ്ചയ്ക്കിടെ മൂന്നൂറിലധികം പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. ഈവർഷം 37 പേർ ഡെങ്കിബാധിച്ച് മരിച്ചു. 4883 പേർ ഇൗ മാസംമാത്രം ചികിത്സതേടി.എലിപ്പനിബാധിച്ച് ഇക്കൊല്ലം 88 മരണം സ്ഥിരീകരിച്ചു. ഇതിൽ 23 പേരും മരിച്ചത് ഈമാസമാണ്.

എലിപ്പനിക്ക് ചികിത്സതേടിയ 69 പേരുടെ മരണകാരണം ഇനിയും സ്ഥിരീകരിക്കാനുമുണ്ട്. വളരെ വൈകിമാത്രമാണ് എലിപ്പനിസ്ഥിരീകരിക്കുന്നതും ചികിത്സതുടങ്ങുന്നതുമെന്നതാണ് മരണനിരക്കുയരാൻ കാരണമെന്നാണ് നിഗമനം. 516 പേർ ഈമാസം മാത്രം ചികിത്സതേടിയിട്ടുണ്ട്.

2023 ജനുവരിമുതൽ ജൂലായ് വരെയുള്ള ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ വിവരം വിശകലനംചെയ്ത് എല്ലാ ജില്ലകളിലെയും ഹോട്‌സ്‌പോട്ടുകൾ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റുവകുപ്പുകളുടെയും സഹായത്തോടെ പ്രതിരോധപ്രവർത്തനങ്ങൾ ലക്ഷ്യമിട്ടെങ്കിലും പലയിടത്തും കാര്യമായി നടന്നില്ല.


കേരളത്തിൽ വീണ്ടും പനിമരണം; ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ 10 വയസുകാരി മരിച്ചു... #Obituary


കോഴിക്കോട്: കേരളത്തിൽ വീണ്ടും പനിമരണം. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് പെൺകുട്ടി മരിച്ചത്.

ഫാത്തിമ ബത്തൂലിന് പനി ബാധിച്ചതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെ നാല് ദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വീണ്ടും ആരോഗ്യസ്ഥിതി ഗുരുതരമായതിന് പിന്നാലെ ഇന്ന് പുല‍ർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും. ഫാത്തിമയുടെ പിതാവ് ഷരീഫ് വിദേശത്താണ്. ഇദ്ദേഹം നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം നടത്തുക.

സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ... #Fever

 


സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ. കളമശ്ശേരിയിൽ ഡെങ്കിപ്പനി വ്യാപനം. നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം കാത്ത് ആരോഗ്യ വകുപ്പ്. കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് നാല് പനി മരണങ്ങൾ.

നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്നോ നാളെയോ കിട്ടിയേക്കും. രോഗലക്ഷണങ്ങളുടെ ചികിത്സയിലുള്ള 11 പേരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇവരിൽ നാല് പേരുടെ സാമ്പിൾ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്.
കോളറ സ്ഥിരീകരിച്ച പത്തു വയസുകാരനടക്കം രണ്ട് കുട്ടികൾ SAT ആശുപത്രിയിൽ ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ രോഗ ഉറവിടം എവിടെ നിന്നാണെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താനാകാത്തത് ആശങ്കയുണ്ടാക്കുന്നു. ചികിത്സയിൽ കഴിയുന്നവരുടെ പശ്ചാത്തലം പരിശോധിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

സംസ്ഥാനത്ത് പകർച്ച പനി ബാധിച്ചു ഇന്നലെ ചികിത്സ തേടിയത് 13511 പേരാണ്. ഡെങ്കിപ്പനി എലിപ്പനി കേസുകളിലും വർധനവുണ്ട്. എറണാകുളത്ത് കളമശ്ശേരി മുൻസിപ്പാലിറ്റി പരിധിയിൽ 113 ഡെങ്കി കേസുകൾ സ്ഥിരീകരിച്ചു.കേസുകളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു.സ്കൂളുകളിൽ നിന്ന് ഡെങ്കി കേസുകൾ ഉണ്ടായ വിവരം മറച്ചു വെച്ചതായും പരാതി ഉയർന്നു.35 കുട്ടികൾക്ക് രോഗ വ്യാപനം ഉണ്ടായതോടെയാണ് വിവരം പുറത്തുവന്നത്. നഗരസഭ ആരോഗ്യവകുപ്പിന് കൃത്യമായി കണക്കുകൾ നൽകുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നാല് മരണങ്ങൾ എലിപ്പനി ഡെങ്കിപ്പനി വെസ്റ്റ് നൈൽ മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാ​ന​ത്ത്​ മ​ഴ​ക്കൊ​പ്പം ഡെ​ങ്കി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണം... #Fever


സംസ്ഥാ​ന​ത്ത്​ മ​ഴ​ക്കൊ​പ്പം ഡെ​ങ്കി​യും എ​ലി​പ്പ​നി​യും പ​ട​രു​ന്നു. മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ 150 പേ​ർ​ക്കാ​ണ്​ ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. 20 പേ​ർ​ക്ക്​ എ​ലി​പ്പ​നി​യു​ണ്ട്. മ​ലേ​റി​യ, ഷി​ഗ​ല്ല, ഹെ​പ്പ​റ്റൈ​റ്റി​സ്-​ എ ​എ​ന്നി​വ​യും ആ​ശ​ങ്ക പ​ര​ത്തു​ന്നു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ്​ ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ഡെ​ങ്കി​ക്കും എ​ലി​പ്പ​നി​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി.

കൊ​തു​കു​ക​ടി ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ച​ളി​യി​ലോ മ​ലി​ന​ജ​ല​ത്തി​ലോ ഇ​റ​ങ്ങേ​ണ്ടി വ​ന്നാ​ല്‍ എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ‘ഡോ​ക്‌​സി​സൈ​ക്ലി​ന്‍’ ക​ഴി​ക്ക​ണം. മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ്​​ പ​ക​ർ​ച്ച​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ​മാ​സം 1150 പേ​ർ​ക്കാ​ണ്​ ​ഡെ​ങ്കി ബാ​ധി​ച്ച​ത്. അ​തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. 3760 പേ​ർ ഡെ​ങ്കി​ക്ക്​ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി. അ​തി​ൽ 10 പേ​ർ മ​രി​ച്ചു. എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച 192 പേ​രി​ൽ എ​ട്ടു​ പേ​ർ മ​രി​ച്ചു.

സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ​തേ​ടി​യ 121 പേ​രി​ൽ അ​ഞ്ചു മ​ര​ണ​വും ഉ​ണ്ടാ​യി. മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും വ​ള​രെ വ്യാ​പ​ക​മാ​യി ​ഹെ​പ്പ​റ്റൈ​റ്റി​സ്-​എ പ​ട​രു​ക​യാ​ണ്. 2441 പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ 18 പേ​ർ മ​രി​ച്ചു.

കൂ​ടാ​തെ, സ​മാ​ന​ല​ക്ഷ​ണ​വു​മാ​യി 6507 പേ​ർ ചി​കി​ത്സ​തേ​ടി​യ​തി​ൽ 18 പേ​ർ മ​രി​ച്ചു. ഇ​തി​നു​ പു​റ​​മെ, വെ​സ്റ്റ​നൈ​ൽ വൈ​റ​സും ഭീ​ഷ​ണി​യാ​യി ക​ട​ന്നെ​ത്തി. ഒ​മ്പ​തു പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ ഒ​രാ​ൾ മ​ര​ണ​ത്തി​നു​ കീ​ഴ​ട​ങ്ങി.

22 പേ​ർ സ​മാ​ന​ല​ക്ഷ​ണ​വു​മാ​യി ചി​കി​ത്സ തേ​ടി​യ​തി​ൽ മൂ​ന്നു​പേ​ർ​ക്ക്​ ജീ​വ​ഹാ​നി​യു​ണ്ടാ​യി. ക​ഴി​ഞ്ഞ​മാ​സം മാ​ത്രം 55 പേ​ർ​ക്കാ​ണ്​ മ​ലേ​റി​യ ബാ​ധി​ച്ച​ത്. അ​തി​ൽ ഒ​രാ​ൾ മ​രി​ച്ചു. സം​സ്ഥാ​ന​ത്ത്​ 20 പേ​രി​ൽ ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച​തി​ൽ ര​ണ്ടു​ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി ര​ണ്ടു​പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.


സംസ്ഥാനത്ത് പനി മരണങ്ങള്‍ വര്‍ധിക്കുന്നു ; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ് #Fever

 


വേനൽമഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. എലിപ്പനിയും ഡെങ്കിപ്പനിയും മനുഷ്യരുടെ ജീവനെടുക്കുന്നു. അഞ്ച് മാസത്തിനിടെ 90 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് 48 പേർ മരിച്ചു. ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ കേസുകളുടെ കണക്കാണിത്. മെയ് മാസത്തിൽ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കിപ്പനി ബാധിച്ച് 5 പേരും മരിച്ചു. മഞ്ഞപ്പിത്ത മരണങ്ങളും വർധിക്കുകയാണ്. ഈ വർഷം 15 പേരാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മരിച്ചത്.

ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് മൂന്ന് പേർ മരിച്ചു.പകർച്ചപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. പ്രായമായവരിലും കുട്ടികളിലും രോഗം വഷളാകാനുള്ള സാധ്യത കണക്കിലെടുത്താണ് ശുപാർശ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0