യാത്രക്കാര്‍ ശ്രദ്ധിക്കുക ; മാര്‍ബര്‍ഗ് വൈറസ് പടരുന്നു... #Virus

 


ബ്ലീഡിംഗ് ഐ അഥവാ മാർബർഗ് വൈറസ് ബാധിച്ചുള്ള മരണം വ്യാപകമാകുന്നു. ഏതാണ്ട് പതിനേഴോളം രാജ്യങ്ങളില്‍ Marburg, Mpox, Oropouche എന്നീ വൈറസുകള്‍ ബാധിച്ച്‌ നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റുവാണ്ടയില്‍ ഇതിനോടകം 15 പേരാണ് മാർബർഗ് വൈറസ് ബാധിച്ച്‌ മരിച്ചത്.

നൂറുകണക്കിന് പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്തക്കുഴലുകളെ അടിമുടി തകർക്കാൻ ശേഷിയുള്ള വൈറസാണിത്. ഇത് രക്തസ്രാവത്തിലേക്ക് നയിക്കും. വൈറസ് ബാധിച്ചതിന് ശേഷമുള്ള രോഗലക്ഷണങ്ങളുടെ പ്രത്യേകത കാരണമാണ് Bleeding eye വൈറസ് എന്ന് ഇതിന് പേര് വന്നത്.

എബോള വൈറസ് രോഗത്തിന്റെ കുടുംബത്തിലുള്ള അംഗം തന്നെയാണ് മാർബർഗ് എന്നും പറയപ്പെടുന്നു. പഴംതീനി വവ്വാലുകളില്‍ നിന്നാണ് വൈറസ് പടരുന്നത്. മനുഷ്യന്റെ ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ രക്തം, ഉമിനീർ, മൂത്രം തുടങ്ങിയ ശരീര ദ്രാവകങ്ങളിലൂടെ മറ്റുള്ളവരിലേക്ക് പടരും. ശക്തമായ പനി, തലവേദന, പേശീവേദന, ഛർദ്ദി, ഡയേറിയ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. രോഗം ഗുരുതരമാകുമ്പോള്‍ ആന്തരിക രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്. അവയവങ്ങള്‍ തകരാറിലാവുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്യും. മരണനിരക്ക് 24% മുതല്‍ 88% വരെയാണ്. ചികിത്സ ലഭ്യമാകുന്നതിന് അനുസരിച്ചാണ് മരണനിരക്കില്‍ വ്യത്യാസമുണ്ടാകുന്നത്. അതിനാല്‍ രോഗം ബാധിച്ചാല്‍ രക്ഷപ്പെടാനുള്ള സാധ്യത 50 ശതമാനമാണെന്ന് പറയപ്പെടുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0