സിനിമ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞ് അപകടം. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ ഇരുവർക്കും പരുക്കേറ്റു. ബ്രോമാൻസ് എന്ന സിനിമയുടെ ചേയ്‌സിങ് സീൻ ഷൂട്ട് ചെയുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ആർക്കും സാരമായ പരുക്ക് ഇല്ല. ഉടൻ തന്നെ ഇവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 1.30ടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു.