ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയെക്കുറിച്ച് വ്യാജവാർത്ത നൽകിയ 'പച്ചക്ക് പറയുന്നു' എന്ന ഓൺലൈൻ ചാനലിനെതിരെ സൊസൈറ്റി രംഗത്ത്. എറണാകുളം കുണ്ടന്നൂരിലെ പാലവുമായി ബന്ധപ്പെട്ട വ്യാജ വീഡിയോക്കെതിരെ പ്രതികരണവുമായി യുഎൽസിസിഎസ് അധികൃതർ രംഗത്തെത്തി. മുൻപും ഇത്തരം അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിട്ട വ്യക്തിയാണ് ഇദ്ദേഹം.
പൊളിഞ്ഞ പാലം നിർമിച്ചത് ഊരാളുങ്കൽ സൊസൈറ്റിയാണെന്ന ഓൺലൈൻ ചാനലിൽ വന്ന വാർത്ത വസ്തുതകൾക്ക് വിരുദ്ധമാണ്. വീഡിയോയിൽ പറയുന്ന പാലം നിർമിച്ചത് ഊരാളുങ്കൽ സൊസൈറ്റിയല്ലെന്ന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടും വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യുഎൽസിസിഎസ് അധികൃതർ ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂർണ്ണ രൂപം
എറണാകുളത്തെ കുണ്ടന്നൂരിൽ പാലം തകരുകയാണെന്നും ഊരാളുങ്കൽ സൊസൈറ്റിയാണ് പാലം നിർമിച്ചതെന്നും പറഞ്ഞ് ഒരാൾ ഓൺലൈൻ ചാനലിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചു. ആ വീഡിയോയിൽ പറയുന്ന പാലം ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ചതല്ല. R…