മുണ്ടിനീര് സ്ഥിരീകരിച്ചു;ആലപ്പുഴയിലെ സ്‌കൂളില്‍ 21 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടർ #Mumps


 ആലപ്പുഴ: മാരാരിക്കുളം ഗവ. എൽ.പി. സ്കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു.

കൂടുതൽ കുട്ടികളിലേക്ക് രോഗം പടരുന്നത് തടയാൻ ജനുവരി 22 മുതൽ 21 ദിവസത്തേക്ക് സ്കൂളിന് അവധി നൽകി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

ഈ ദിവസങ്ങളിൽ ഓൺലൈനായി ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ചെയ്യും.

സ്കൂളുകളിൽ മുണ്ടിനീര് പടരുന്നത് തടയാൻ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Mumps disease confirmed; Collector declares holiday at Mararikulam Govt LP School 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0