ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല #Alappuzha


 ആലപ്പുഴ: ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം.

കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്നു. ചായകുടിക്കാൻ ഒരു കടയ്ക്ക് മുമ്പിൽ നിർത്തിയിരുന്നു. അവിടെനിന്ന് ചായകുടിച്ചതിന് ശേഷം എല്ലാവരും തിരികെ ബസിൽ കയറി അൽപസമയത്തിനുള്ളിൽ തന്നെ അപകടം ഉണ്ടായി.ഡിവൈ‍ഡര്‍  ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും  അതാണ്‌ അപകട കാരണം എന്നും പൊലീസ് പറഞ്ഞു. 

Tourist bus crashes into divider, no one seriously injured alappuzha

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0