ആലപ്പുഴ : ക്രിസ്തുമസ് ദിനത്തിൽ നൂറനാട് കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ ഏറ്റുമുട്ടി. സംഘർഷത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
യുവ, ലിബർട്ടി ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള കരോൾ സംഘങ്ങൾ തമ്മിലാണ് അടിപിടിയുണ്ടായത്. യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർ രൂപീകരിച്ച ക്ലബ് ആണ് ലിബർട്ടി ക്ലബ്. കുട്ടികൾ ഉൾപ്പടെ പത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
Two caroling groups clashed on Christmas Eve, injuring around ten people, including children

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.