KEAM Exam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
KEAM Exam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കീമിൽ സ്റ്റേ നൽകില്ലെന്ന് സുപ്രീംകോടതി #KEAM

 



ന്യൂഡൽഹി: കേരള എൻജിനിയറിങ്‌, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പ്രവേശന നടപടിയിൽ ഈ വർഷം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. പരീക്ഷയുടെ റാങ്ക്‌പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പ്രവേശനം അനിശ്ചിതത്വത്തിലാക്കില്ലെന്ന് അറിയിച്ച കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരി​ഗണിക്കുമെന്ന് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ഇത്തവണത്തെ അഡ്മിഷൻ പ്രക്രിയ വൈകാതിരിക്കാൻ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ആ​ഗസ്ത് 14നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അപ്പീല്‍ നല്‍കിയാല്‍ പ്രവേശന നടപടികള്‍ വൈകിയേക്കുമെന്നും, എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

സർക്കാർ നടപ്പാക്കിയ പുതിയ ഫോർമുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടൽ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വി്ദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായി.

കീം എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശിയ്ക്ക്... #Educational_News

 


സംസ്ഥാനത്ത് കീം എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്കും, കോട്ടയം സ്വദേശി അലന്‍ ജോണി അനില്‍ മൂന്നാം റാങ്കും നേടി. 52500 പേരാണ് ഇത്തവണ റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത്.

കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് പ്രഖ്യാപിച്ചത്. 79,044 വിദ്യാര്‍ത്ഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 58340 പേര്‍ യോഗ്യത നേടി. 52500 വിദ്യാര്‍ത്ഥികളാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. ആലപ്പുഴ സ്വദേശി പി ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ആണ്‍കുട്ടികള്‍ക്കാണ് ആദ്യ മൂന്നു റാങ്കുകളും.

ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരുള്ളത്. ഫലം പ്രഖ്യാപിച്ച ശേഷം മന്ത്രി ആര്‍ ബിന്ദു വിജയികളെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.ആദ്യ 100 റാങ്കില്‍ 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളും ഉള്‍പ്പെട്ടു. മുന്‍ വര്‍ഷത്തേക്കാള്‍ 2829 പേര്‍ ഇത്തവണ കൂടുതലായി റാങ്ക് പട്ടികയില്‍ ഇടം നേടി. കേരള സിലബസില്‍ പ്‌സള് ടു പഠനം പൂര്‍ത്തിയാക്കിയ 2034 പേരും സി.ബി.എസ്്.സി പഠനം പൂര്‍ത്തിയാക്കിയ 2785 പേരും ആദ്യ അയ്യായിരം റാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരീക്ഷ നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ തന്നെ ഫലം പ്രസിദ്ധീകരിക്കാനായി എന്നത് പ്രത്യേകതയാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0