ആലപ്പുഴ പുളിങ്കുന്നിൽ നിന്നും 16 വയസ്സുകാരനെ കാണാതായതായി പരാതി.... #Look_Out_Notice

ആലപ്പുഴ പുളിങ്കുന്നിൽ നിന്നും പതിനാറ് വയസുകാരനെ കാണ്മാനില്ലെന്ന് പരാതി. ആശിർവാദ് ഹൗസിൽ വിനോദിന്റെ മകൻ വരുൺ കുമാർ വി. @ കിച്ചു, 16 വയസ്, ആണ് ഇന്ന് 25.05.2024  പകൽ 09.30 മുതൽ കാണാതായിരിക്കുന്നത്. രാവിലെ മങ്കൊമ്പ് ക്ഷേത്രത്തിൽപോകുന്നുവെന്ന് പറഞ്ഞ്, പച്ച നിറത്തിലുള്ള MACH CITY സൈക്കിളിൽ വീട്ടിൽനിന്നും പുറപ്പെട്ടതായി പരാതിയിൽ പറയുന്നു.
പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ ക്രൈം 368/2024 u/s 57 of KP Act പ്രാകാരം കേസെടുത്ത് അന്വേഷിച്ചുവരുകയാണ്. 

ഇരു നിറം, 165 സെ.മീ ഉയരം, വലത് കൺപോളയിൽ കുറുത്ത മറുക്, മുഖത്ത് നിറയെ മുഖക്കുരു. കാണാതാകുമ്പോൾ, സ്കൈ ബ്ലൂ നിറത്തിലുള്ള ഫുൾസ്ലീവ് ഷർട്ട്, മടക്കിവെച്ചിരിക്കുന്നു. ലൈറ്റ് നേവി ബ്ലൂ നിറത്തിലുള്ള ജീൻസ് ധരിച്ചിട്ടുണ്ട്. ഈ കുട്ടിയക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ, താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നതായി പോലീസ് അറിയിച്ചു.

ഇൻസ്പെക്റ്റർ ഓഫ് പൊലീസ് : 9497987061
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് : 9497980288
പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ : 0477 2702222

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0