ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കെഎസ്ആർടിസി ഡ്രൈവർ മരിച്ചു;വൻ ദുരന്തം ഒഴിവാക്കി യാത്രക്കാരൻ #Alappuzha

 


ആലപ്പുഴ: മാവേലിക്കരയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെന്നൈ സ്വദേശി പ്രദീപ് എന്ന ഡ്രൈവറാണ് മരിച്ചത്. ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്കും പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

പത്തനംതിട്ടയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന ബസിലെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായത്. ഡ്രൈവർ ബോധരഹിതനായതിനെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരൻ്റെ സമയോചിത ഇടപെടലിലാണ് വന്‍ അപകടം ഒഴിവായത്.

യാത്രക്കാരൻ സ്റ്റിയറിംഗ് നിയന്ത്രണം ഏറ്റെടുക്കുകയും ബസ് റോഡരികിലെ കടയുടെ ബോർഡിലേക്കും മതിലിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 KSRTC driver dies of heart attack while driving bus passenger averts major tragedy

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0