വൈകിട്ട് മണ്ണഞ്ചേരി ജംക്ഷന് വടക്കായിരുന്നു അപകടം. ഭർതൃപിതാവ് ഷാജിയാണ് ബൈക്ക് ഓടിച്ചത്.
ഇടറോഡിൽ
നിന്നു വന്ന ഇലക്ട്രിക്ക് സ്കൂട്ടറാണ് ഇടിച്ചത്.നിയന്ത്രണം വിട്ട ബൈക്ക്
മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ
തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്ക് അപകടത്തിൽ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞ് തെറിച്ചുവീണു, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം... #Obituary
ആലപ്പുഴയിൽ വാഹനാപകടത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
അപകടത്തിൽപ്പെട്ട ബൈക്കിൻ്റെ പിന്നിലിരുന്ന അമ്മയുടെ കൈയിൽ നിന്നു തെറിച്ചു
താഴെ വീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ മകൻ
മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.