ആലപ്പുഴ : ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ചു. വ്യാഴം പുലർച്ചെ നാലിനാണ് സംഭവം.
ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിനി നേഹയെയാണ് സ്കൂളിലെ ശുചി മുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നേഹ ഹോസ്റ്റൽ വിദ്യാർഥിയാണ്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകളാണ്. മാന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)