ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം: കൊലപാതകമെന്ന് പിതാവ് #Alappuzha


ആലപ്പുഴ :ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പിതാവ്. മകന്‍ ഒരിക്കലും ജീവനൊടുക്കില്ല ഇത് കൊലപാതകമാണെന്നാണ് പിതാവ് ആരോപിക്കുന്നത്.

സംഭവത്തിൽ മാന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്ലസ് വൺ വിദ്യാർത്ഥി അഭിഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ സ്കൂൾ ഹോസ്റ്റലിൽ നടക്കുന്ന രണ്ടാമത്തെ മരണമാണ് അഭിഗീതിൻ്റേത്.

കഴിഞ്ഞ ദിവസം വിദ്യാർത്ഥിയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. 'ഞാൻ എൻ്റെ ജീവിതത്തെ വെറുക്കുന്നു അമ്മൂ' എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന കുറിപ്പാണ് ലഭിച്ചത്. കുട്ടി ആത്മഹത്യ ചെയ്തതിൻ്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.

വ്യക്തിപരമായ കാരണങ്ങളായിരിക്കുമോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കുട്ടി സ്‌കൂളിൽ വന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം കാണാതായി. പിന്നാലെ നടത്തിയ തെരച്ചിലിലാണ് ശുചമുറിക്കടുത്ത് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

 Death of student at Chennithala Navodaya School: Father calls it murder

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0