അരനൂറ്റാണ്ടിനുശേഷം മനുഷ്യർ ചന്ദ്രനിലേക്ക് തിരിച്ചു. നാസയുടെ ചരിത്രപ്രസിദ്ധമായ ചാന്ദ്ര ദൗത്യം ആർട്ടെമിസ് II ദൗത്യം വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4:30 ന് കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ആർട്ടെമിസ് പറന്നുയർന്നു. ദൗത്യത്തിനായി SLS റോക്കറ്റ് ഉപയോഗിച്ചത്.
നാലംഗ സംഘമാണ് ദൗത്യത്തിൽ ഉള്ളത്. നാസ ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവർ കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശയാത്രികരായ ജെറമി ഹാൻസെനൊപ്പം സംഘത്തിലുണ്ട്. ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കെടുക്കുന്ന ആദ്യ വനിതയാണ് ക്രിസ്റ്റീന. പത്ത് ദിവസത്തെ ദൗത്യത്തിൽ ചന്ദ്രനിൽ ഇറങ്ങില്ല, മറിച്ച് ജീവൻ നിലനിർത്തുന്നതിനുള്ള സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുന്നതിനുമായി ചന്ദ്രനെ ഭ്രമണം ചെയ്യും.
നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റും ഓറിയോൺ ബഹിരാകാശ പേടകവും ഒരുമിച്ച് ഉപയോഗിക്കുന്ന ആദ്യത്തെ മനുഷ്യ ദൗത്യമാണിത്. ഭാവിയിലെ ചാന്ദ്ര ലാൻഡിംഗ് നടത്തുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ഫെബ്രുവരിയിൽ നടക്കാനിരുന്ന ദൗത്യം സാങ്കേതിക പ്രശ്‌നത്തെത്തുടർന്ന് മാറ്റിവച്ചിരുന്നു. 1972-ൽ നടന്ന അപ്പോളോ 17 ദൗത്യമായിരുന്നു ചന്ദ്രനിലേക്കുള്ള ഇതിന് മുന്പുള്ള മനുഷ്യ ദൗത്യം. അതിനുശേഷം ഇതാദ്യമായാണ് മനുഷ്യർ ചന്ദ്രനിൽ എത്തുന്നത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.