Amazon എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Amazon എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആമസോണിനും ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും തിരിച്ചടി #Flash_News

 
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം തടയാൻ നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. റിലയൻസ് ഇൻഡസ്ട്രീസിന്റെ പരാതിയിൽ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ ഉൾപ്പെടെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളോട് റിലയൻസ്, ജിയോ ട്രേഡ്മാർക്കുകൾ ദുരുപയോഗം ചെയ്യുന്ന ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ ജസ്റ്റിസ് സൗരഭ് ബാനർജി ഉത്തരവിട്ടു. ഉപഭോക്താക്കളുടെ സുരക്ഷയും ബ്രാൻഡുകളുടെ വിശ്വാസ്യതയും ഉറപ്പാക്കുന്നതിൽ ഈ വിധി ഒരു പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.

തങ്ങളുടെ ട്രേഡ്മാർക്കുകൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്. റിലയൻസ്, ജിയോ ബ്രാൻഡ് നാമങ്ങളും ലോഗോകളും ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും പരസ്യം ചെയ്യുകയും ചെയ്യുന്നത് തങ്ങളുടെ ട്രേഡ്മാർക്ക് ലംഘനമാണെന്ന് കമ്പനി വാദിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളോട് സാമ്യമുള്ള ബ്രാൻഡിംഗും കമ്പനിയുടെ കലാപരമായ സൃഷ്ടികളും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

നിരവധി കമ്പനികൾ റിലയൻസ് ട്രേഡ്മാർക്കുകൾ ഉപയോഗിച്ച് എഫ്എംസിജി ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് കോടതിയെ അറിയിച്ചിരുന്നു. ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, ദൈനംദിന ഗ്രോസറികൾ എന്നിവയുൾപ്പെടെയുള്ള എഫ്എംസിജി ബിസിനസിൽ റിലയൻസ് സജീവമാണ്. 

ഈ വിധി ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ട്രേഡ്മാർക്ക് നിയമങ്ങൾ കർശനമാക്കുന്നതിലും ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് തങ്ങളുടെ വെബ്സൈറ്റുകളിലെ ഉൽപ്പന്നങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന വ്യക്തമായ സന്ദേശവും ഈ വിധി നൽകുന്നു.



വീട് നിറക്കാന്‍ തയ്യാറായിക്കോളൂ, ഓഫര്‍ പെരുമഴയുമായി ആമസോണും ഫ്ലിപ്കാര്‍ട്ടും.. #Amazon #Flipkart

പ്പോള്‍ വാങ്ങിയാല്‍ ഇരട്ടി വാങ്ങാമെന്ന പരസ്യം ഒരു തുണിക്കടയുമായി ബന്ധപ്പെട്ട് നാം കേട്ടിട്ടുണ്ടാകും, എന്നാല്‍ ഇതാ ആമസോണും ഫ്ലിപ്പ്കാര്‍ട്ടും മത്സരിച്ച് ഓഫര്‍ ഇറക്കുമ്പോള്‍ ഉപഭോക്താക്കളും ചിന്തിക്കുന്നത് ഇതേ കാര്യമാണ്. ഇരു പ്ലാറ്റ്മുകളിലും ആയി വിവിധ ഉല്‍പ്പന്നങ്ങള്‍ക്കും ഇതുവരെ കാണാത്ത ഓഫറുകള്‍ ആണ് ലഭ്യമാക്കിയിരിക്കുന്നത്.


എന്തിനും ഏതിനും കണ്ണഞ്ചിക്കുന്ന വിലക്കുറവുമായാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. മുൻനിര ബ്രാൻഡുകളുടേതടക്കമുള്ള ഉത്പന്നങ്ങൾ വരെ അവിശ്വസനീയമായ ഓഫറുകളിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓൺലൈൻ ഷോപ്പിങ്ങ് ഉത്സവ ദിനങ്ങളിൽ ഒരുങ്ങുന്നത്. സെപ്റ്റംബർ 27 മുതൽ ആമസോൺ സ്റ്റോറിൽ നിന്നും വമ്പിച്ച വിലക്കിഴിവിൽ ഉത്പന്നങ്ങൾ വാങ്ങാം. പ്രൈം ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 26 മുതൽ തന്നെ ഓഫറുകൾ ലഭ്യമാകും.

ഫാഷൻ ബ്യൂട്ടി ഉത്പന്നങ്ങൾക്ക് 50 മുതൽ 80 ശതമാനം വരെ വിലക്കിഴിവാണ് ഉത്സവ സീസണിൽ ആമസോൺ വാഗ്ദാനം ചെയ്യുന്നത്. 1500ൽ പരം മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് ഓഫറിന്റെ ഭാഗമായിട്ടുള്ളത്. നാലു ലക്ഷത്തിൽ പരം ഫാഷൻ ഉത്പന്നങ്ങൾക്ക് സെയിം ഡേ ഡെലിവറിയും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. ഉത്പന്നങ്ങൾക്ക് ഈസി റിട്ടേൺ ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.  

ബിബ, ഡബ്ല്യു തുടങ്ങിയ മുൻനിര ഫാഷൻ ബ്രാൻഡുകളുടെ സ്റ്റൈലിഷ് എത്നിക് വെയറുകൾ ഫ്ലാറ്റ് 60 ശതമാനം ഓഫിൽ സ്വന്തമാക്കാം. അലൻ സോളി, വാൻ ഹ്യൂസെൻ, പീറ്റർ ഇംഗ്ലണ്ട് തുടങ്ങിയ ബ്രാൻഡുകളുടെ ടീ ഷർട്ടുകൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡേയ്സിൽ 549 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. പ്യൂമ, അഡിഡാസ്, റീബോക്ക് തുടങ്ങിയവ ഷൂസുകൾക്ക് മിനിമം 60 ശതമാനം വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്കുള്ള ബ്രാൻഡഡ് ഫുട് വെയറുകൾക്ക് മിനിമം 55 ശതമാനം വിലക്കുറവുമുണ്ട്. ലാക്മെ, മേബെലൈൻ, സ്വിസ്സ് ബ്യൂട്ടി എന്നിവയിൽ നിന്നുള്ള ബ്യൂട്ടി -മേക്കപ്പ്  ഉത്പന്നങ്ങൾ മിനിമം 40 ശതമാനം വിലക്കുറവിലും ലഭിക്കും.


ഫ്‌ളിപ്പ്കാര്‍ട്ടിലെ ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഭാഗമായി ഇപ്പോള്‍ ഐഫോണ്‍ 15 പ്രൊയ്ക്ക് വന്‍ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ഇതുവരെ ഇത്രയും കുറഞ്ഞ വിലയില്‍ ഐഫോണ്‍ 15 പ്രൊ ലഭ്യമായിട്ടുണ്ടാവില്ല. ഐഫോണ്‍ 16 വാങ്ങാന്‍ സാധിക്കുന്നില്ലെന്ന് കരുതി നിരാശപ്പെടുന്നവരുണ്ടെങ്കില്‍ ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങാവുന്നതാണ്.



ഫീച്ചറിലും പെര്‍ഫോമന്‍സിലും കരുത്തനാണ് ഈ പ്രൊ ഫോണ്‍. അതുകൊണ്ട് ഐഫോണ്‍ 16ന് പകരം ഈ ഫോണ്‍ വാങ്ങിയാലും യാതൊരു നഷ്ടവുമുണ്ടാവില്ല. 2023ലാണ് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയത്. 1,09900 രൂപയായിരുന്നു ലോഞ്ച് ചെയ്ത സമയത്ത് ഐഫോണ്‍ 15 പ്രൊയുടെ വില. ഇപ്പോള്‍ ഏറ്റവും വലിയ വിലക്കുറവാണ് ഈ മോഡലിന് ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


32445 രൂപയുടെ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിങ്ങള്‍ക്ക് ലഭിക്കുക. വെറും 77455 രൂപയ്ക്ക് ഈ ഫോണ്‍ ആപ്പിള്‍ ആരാധകര്‍ക്ക് അടക്കം വാങ്ങാനാവും. ഇത്രയും കുറഞ്ഞ വിലയിലേക്ക് ഇതുവരെ ഐഫോണ്‍ 15 പ്രൊ സീരീസ് എത്തിയിരുന്നില്ല.


അതേസമയം ഈ ഓഫര്‍ ലഭ്യമാവുക എങ്ങനെയാണെന്ന് അറിയുമോ? നിങ്ങളുടെ പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ മികച്ച തുക തന്നെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. ഉദാഹരണത്തിന് ഐഫോണ്‍ 13 പ്രൊ മാക്‌സാണ് ഇപ്പോള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് 26950 രൂപ വരെ ലഭിക്കും. ഐഫോണ്‍ 14, 12 എന്നിവയെല്ലാം എക്‌സ്‌ചേഞ്ചിനായി ഉപയോഗിക്കാം.

26950 രൂപ കുറയുന്നതോടെ വില 82950 രൂപയാവും. എന്നാല്‍ വില ഇനിയും കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ 5495 രൂപ ഇനിയും കുറയും. ഇതോടെ 77455 രൂപയ്ക്ക് ഐഫോണ്‍ 15 പ്രൊ വാങ്ങാനാവും.

ഐഫോണ്‍ 15നും ഇപ്പോള്‍ മികച്ച ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്. 60000 രൂപയ്ക്കുള്ളില്‍ ഇപ്പോള്‍ ഈ ഫോണ്‍ വാങ്ങാനാവും. 128 ജിബിയുടെ ബേസ് മോഡലിനാണ് ഡിസ്‌കൗണ്ട് ഉള്ളത്. 79900 രൂപയില്‍ നിന്ന് 63999 രൂപയായി വില കുറഞ്ഞിട്ടുണ്ട്. നേരത്തെ പതിനായിരം രൂപ ആപ്പിള്‍ ഈ ഫോണിന് കുറച്ചിരുന്നു. ഇതിന് പുറമേ ഫ്‌ളിപ്പ്കാര്‍ട്ട് ഡിസ്‌കൗണ്ട് നല്‍കുന്നത്.

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപോയഗിച്ചാല്‍ 3200 രൂപ ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ 60799 രൂപയ്ക്ക് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാനാവും. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 35050 രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. 26000 രൂപയ്ക്ക് ഐഫോണ്‍ 15 വാങ്ങാനാവും.




വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട് നാൽപ്പത് ദിവസം ആമസോൺ കാടിനുള്ളിൽ, അത്ഭുതമായി നാല് കുട്ടികളുടെ യഥാർത്ഥ കഥ വായിക്കാം : #ColombiaPlaneCrash

കൊളംബിയയിൽ വിമാനാപകടത്തെ തുടർന്ന് ആമസോൺ വനത്തിൽ കാണാതായ കുട്ടികളെ 40 ദിവസത്തിന് ശേഷം കണ്ടെത്തി, മെയ് ഒന്നിന്, യന്ത്രത്തകരാർ മൂലം തകർന്ന വിമാനത്തിനുള്ളിൽ കുട്ടികളുടെ മാതാവ് ഉൾപ്പടെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

  40 ദിവസം മുമ്പ് തെക്കൻ കൊളംബിയയിൽ നിന്ന് ബൊഗോട്ടയിലേക്ക് പറന്നുയർന്ന വിമാനം ആമസോൺ വനത്തിൽ തകർന്നുവീണു.  ഏഴ് യാത്രക്കാരിൽ ഒരു പ്രാദേശിക രാഷ്ട്രീയക്കാരനും ഒരു പൈലറ്റും നാല് കുട്ടികളും ഒരു അമ്മയും ഉൾപ്പെടുന്നു.  യന്ത്രത്തകരാർ മൂലം തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പൈലറ്റിന്റെയും രാഷ്ട്രീയ നേതാവിന്റെയും കുട്ടികളുടെ അമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തി.  എന്നാൽ കാണാതായ നാല് കുട്ടികൾക്കായി കൊളംബിയ അതി തീവ്ര തിരച്ചിൽ നടത്തുകയായിരുന്നു.
 ഒൻപത് മാസം, നാല്, ഒമ്പത്, പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളുടെ കാല് പ്പാടുകള് പത്ത് ദിവസം മുമ്പാണ് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കണ്ടെത്തിയത്.  കനത്ത മഴയും വന്യമൃഗങ്ങളുടെ ഭീതിയും മറികടന്ന് കാൽപ്പാടുകൾ നൽകിയ പ്രതീക്ഷയോടെ രക്ഷാപ്രവർത്തകർ മുന്നേറുകയായിരുന്നു.

  ഒടുവിൽ, കുട്ടികൾക്കൊപ്പം രക്ഷാസംഘത്തിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ.  100 പേരടങ്ങുന്ന രക്ഷാപ്രവർത്തക സംഘത്തോടൊപ്പം 40 ദിവസത്തിന് ശേഷം സുരക്ഷിതമായി വനത്തിൽ നിന്ന് പുറത്ത് വരുന്ന നാല് കുട്ടികളുടെ അതിജീവന കഥ കേൾക്കാൻ കാത്തിരിക്കുകയാണ് ലോകം മുഴുവൻ.

#AMAZON : മൊത്തക്കച്ചവടം ഇന്ത്യൻ മാർക്കറ്റിൽ നിന്നും പിൻവലിച്ച് ആമസോൺ.

ചെലവ് കുറയ്ക്കുന്നതിനുള്ള ആഗോള നീക്കത്തിന്റെ ഭാഗമായി  ആമസോൺ തിങ്കളാഴ്ച ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ്സ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

 ഇ-കൊമേഴ്‌സ് രംഗത്തെ പ്രധാനിയായ ആമസോൺ ഡിസ്ട്രിബ്യൂഷൻ നിർത്തലാക്കുന്നു, അതിന്റെ മൊത്ത ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ബെംഗളൂരു, മൈസൂർ, ഹുബ്ലി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മാത്രമായി ലഭ്യമാണ്.

 ഇന്ത്യയിൽ അക്കാദമി എന്ന പേരിൽ ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോം, ഫുഡ് ഡെലിവറി എന്നിവ കമ്പനി നേരത്തെ അടച്ചുപൂട്ടി.

"ഞങ്ങൾ ഈ തീരുമാനങ്ങൾ നിസ്സാരമായി എടുക്കുന്നില്ല. നിലവിലെ ഉപഭോക്താക്കളെയും പങ്കാളികളെയും പരിപാലിക്കുന്നതിനായി ഞങ്ങൾ ഈ പ്രോഗ്രാം ഘട്ടം ഘട്ടമായി നിർത്തുകയാണ്," കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ പ്രാദേശിക കിരാന സ്റ്റോറുകൾ, ഫാർമസികൾ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ എന്നിവ ശാക്തീകരിക്കുന്നതിനായി ആമസോൺ അതിന്റെ വിതരണ സേവനം ആരംഭിച്ചിരുന്നു.

 രാജ്യത്ത് തങ്ങളുടെ എഡ്‌ടെക് വെർട്ടിക്കൽ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷം, ഇന്ത്യയിൽ തങ്ങളുടെ ഫുഡ് ഡെലിവറി ബിസിനസ്സ് അവസാനിപ്പിക്കുകയാണെന്ന് ആമസോൺ കഴിഞ്ഞ ആഴ്ച പറഞ്ഞു.

 2020 മെയ് മാസത്തിലാണ് ആമസോൺ ഇന്ത്യയിൽ ഭക്ഷ്യ വിതരണ സേവനം ആരംഭിച്ചത്.

 “ഞങ്ങളുടെ വാർഷിക പ്രവർത്തന ആസൂത്രണ അവലോകന പ്രക്രിയയുടെ ഭാഗമായി, ആമസോൺ ഫുഡ് നിർത്തലാക്കാൻ ഞങ്ങൾ തീരുമാനിച്ചു,” കമ്പനി വക്താവ് പറഞ്ഞു.

 ഇന്ത്യയിൽ ആളുകളെ പിരിച്ചുവിടുന്നത് കമ്പനി നിഷേധിച്ചു.






#AMAZON : ദേശീയ പതാക അവഹേളിച്ചതായി പരാതി : ആമസോണിനെതിരെ കേസ്. | Desecration of National Flag.

തിരുവനന്തപുരം : ദേശീയ പതാകയെ അപമാനിച്ചതിന് ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു.  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്.മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.


  ചെരിപ്പുകൾ, ടീ ഷർട്ടുകൾ, മിഠായികൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, സെറാമിക് കപ്പുകൾ തുടങ്ങിയവയിൽ ദേശീയ പതാകയുടെ ചിത്രം അച്ചടിച്ച് റിപ്പബ്ലിക് ദിനം ലക്ഷ്യമിട്ട് ആമസോൺ പോർട്ടലിൽ പ്രദർശിപ്പിച്ചത് ദേശീയ പതാകയെ അവഹേളിക്കുന്നതാണ് എന്നു കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

  1971-ലെ ദേശീയ ബഹുമതിക്കുള്ള അപമാനം തടയൽ നിയമം പ്രകാരമാണ് പരാതി നൽകിയത്, ഇന്ത്യൻ പതാക കോഡ്-2002-ന്റെ കടുത്ത ലംഘനം ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു.

MAN OF THE HOLE : ഭൂമിയിലെ ഏറ്റവും ഏകാന്തനായ മനുഷ്യൻ മരിച്ചു.. നമ്മൾ കൊന്നു.. അറിയണം ഈ വാർത്ത നമ്മൾ...



എഴുത്ത്‌ : പി.എം.സിദ്ധാർത്ഥൻ ശാസ്ത്രലേഖകൻ (റിട്ട. സയിന്റിസ്റ്റ്, ഐ.എസ്.ആർ.ഒ)

“മാളത്തിലെ മനുഷ്യൻ” മരിച്ചു.. അയാളുടെ കാട്  കയ്യേറി അയാളെ നിരാലംബനാക്കി മാറ്റിയ പരിഷ്‌കൃതരെ പാടേ തിരസ്കരിച്ച് ഒന്ന് രണ്ടു ദശാബ്ദങ്ങളോളം അവർക്ക് കാണാൻപോലും സാധ്യത നൽകാതെ ആമസോൺ കാടിന്റെ ഒരു ഭാഗത്ത് ഒറ്റയ്ക്ക് കഴിഞ്ഞ അയാൾ ആഗസ്ത് 28 ആം തിയതിക്കടുത്തായാണ് മരിച്ചുപോയതെന്ന്  കണക്കാക്കപെടുന്നു. അയാളുടെ ജീർണിച്ച ശവം ഒരു ഹമ്മോക്കിൽ (ഊഞ്ഞാൽ കിടക്ക) കണ്ടെത്തുകയായിരുന്നു.


പല ദശകങ്ങൾക്കും മുൻപ്, വർഷങ്ങളിലൂടെ വൻകിട കൃഷിക്കാർ (ranchers) അയാളുടെ ഗോത്രത്തിന്റെ ഭൂമി പിടിച്ചെടുക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തു.  നിസ്സഹായനായ ആ മനുഷ്യന്ന് പുറംലോകത്തെ പൂർണമായും തിരസ്കരിക്കുക അല്ലാതെ വേറെ മാർഗങ്ങളൊന്നുമില്ലായിരുന്നു എന്ന് ആദിവാസി-ഗോത്ര ജനവിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന സർവൈവൽ ഇന്റർനാഷനലിന്റെ (survival international) വക്താവായ  സാരാ ഷെങ്കർ പറയുന്നു.  അയാളുടെ മരണത്തോടെ  ഒരു ഗോത്രം കൂടി ഇല്ലാതായി എന്ന് ചിലർ പറയും. പക്ഷെ അങ്ങനെ ഒരു ഗോത്രം കൂടി ഇല്ലാതാവുകയല്ല , ഒരു ഗോത്രത്തെ കൂടി പരിഷ്‌കൃത മനുഷ്യർ ഇല്ലാതാക്കുകയാണ് ചെയ്തത്. സ്വയം ഇല്ലാതാവുന്നതിനേക്കാൾ ഭീകരമാണ് ഇല്ലാതാക്കപ്പെടുന്നത്” എന്ന് ഷെങ്കർ തുടരുന്നു.

അവരുടെ ഗോത്രത്തിലെ അവസാനത്തെ ആളായിരുന്നു അയാൾ എന്നതൊഴിച്ച് അയാളെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. പക്ഷെ പുറം ലോകവുമായി സമ്പർക്കം ഇല്ലാതെ അകന്നു നിൽക്കാനുള്ള അയാളുടെ ദൃഢനിശ്ചയം കാരണം ബ്രസീലിലും ലോകമെങ്ങും അയാൾ അറിയപ്പെട്ടു.

ഫോട്ടോ : Brazil’s National Indian Foundation 2011 പുറത്തുവിട്ട വീഡിയോയിൽ നിന്ന്

1990 ൽ ആണ്  ബ്രസീലിലെ ആദിവാസികൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനമായ  ഫ്യൂനായ്  (Funai) എന്ന സ്ഥാപനത്തിലെ  സന്നദ്ധ സേവകർ അയാളെ കണ്ടെത്തിയത്. അയാളുടെ ഗ്രാമത്തിന്നടുത്ത് ഉണ്ടായ വയലുകളും ഗ്രാമമാകെയും ട്രാക്ടറുകൾ കൊണ്ട് ഉഴുതു തകർത്തിരുന്നുഫ്യൂനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മാഴ്‌സെലോ ഡോസ് സാൻറ്റോസ് പറയുന്നു:  “അയാൾ ആരെയും വിശ്വസിച്ചിരുന്നില്ല. അത്രമേൽ വലിയ മാനസികാഘാതമായിരുന്നു (trauma) അയാൾ അനുഭവിച്ചിരുന്നത്.”  1980 കളിൽ എപ്പോഴോ നിയമ വിരുദ്ധമായി കാട് കയ്യേറി വലിയ തോതിൽ കൃഷി ചെയ്യുന്ന റേഞ്ചർമാർ  അയാളുടെ ഗ്രാമത്തിലെ ആൾക്കാർക്ക്  പഞ്ചസാരയും മറ്റും കൊടുത്ത് അവർ അത് സ്വീകരിക്കുമെന്നുറപ്പായപ്പോൾ  എലിവിഷം നൽകി എല്ലാവരെയും കൂട്ടക്കൊല ചെയ്യുക ആയിരുന്നു.  ഈ ഒരാൾ മാത്രം അന്ന് രക്ഷപ്പെട്ടിരിക്കാം.

Brazil’s National Indian Foundation 2011 പുറത്തുവിട്ട വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ

പുറംലോകത്ത് നിന്നുള്ളവരെ അയാൾ വളരെ അധികം ഭയപ്പെട്ടിരിക്കാം.  പുറം ലോകത്ത് നിന്ന്  അയാളുമായി സമ്പർക്കം പുലർത്താൻ ശ്രമിച്ചവരെ അയാൾ കെണി വെച്ചും  അമ്പെയ്തും  അകറ്റി നിർത്തുമായിരുന്നു. പിന്നീട് ഒരിക്കലും  ഫ്യൂനായിയുടെ ജോലിക്കാരോ സന്നദ്ധസേവകരോ  അയാൾ കാണത്തക്ക രീതിയിൽ വെച്ച ഉപകരണങ്ങളോ, വിത്തുകളോ, ഭക്ഷണമോ അയാൾ സ്വീകരിച്ചിരുന്നില്ല.

2009 പുറത്തിറങ്ങിയ Corumbiara (Vincent Carelli) ഡോക്യുമെന്ററിയിൽ മാളത്തിലെ മനുഷ്യൻ
കടപ്പാട് : Vincent Carelli/Corumbiara

അയാളറിയാതെ അയാളെ നിരീക്ഷിച്ചുകൊണ്ടിരുന്ന ഫ്യൂനായിയുടെ ഒരു പ്രവർത്തകൻ ആണ് ആഗസ്ത് 28 ന് അയാളുടെ മൃതദേഹം കണ്ടെത്തിയത്. അയാളുടെ  ശരീരം കിടന്നിരുന്ന ഹമ്മോക്കിന്റെ എല്ലാ വശങ്ങളിലും വർണ തൂവലുകൾ പിടിപ്പിച്ചിരുന്നു. അയാൾക്ക് മരണം അടുത്തെത്തി എന്നറിയാമായിരിക്കാം. 60  വയസ്സായിക്കാണും എന്ന് കണക്കാക്കുന്നു. അയാൾ താമസിച്ചു  എന്ന് കരുതുന്ന സ്ഥലങ്ങളിൽ വലിയ കുഴികളും മാളങ്ങളും ഉണ്ടാക്കിയിരുന്നതായി കണ്ടെത്തിയതിനാലാണ്    അയാൾക്ക് “മാളത്തിലെ ആദിവാസി” എന്ന പേര് കിട്ടിയത്

ആമസോൺ മഴക്കാടിനകത്തെ ഗോത്രഗ്രാമം

ഏകദേശം 30-ലധികം ഗോത്രവർഗങ്ങൾ ആമസോൺ കാടുകളിൽ വസിക്കുന്നുണ്ട്. അവരുടെ അകെ ജനസംഖ്യ 10 ലക്ഷത്തോളമുണ്ടെന്ന് കണക്കാക്കുന്നു. അവർക്ക് പുറം ലോകവുമായി ഒരു ബന്ധവുമില്ല. അവരുടെ ജീവിതരീതികളെയോ  ആചാരങ്ങളെകുറിച്ച് ആർക്കും വലിയ അറിവൊന്നുമില്ല. എന്നാൽ പുറം ലോകം  അവരുടെ ലോകത്തേക്ക് അനധികൃതമായി കയറിക്കൊണ്ടേയിരിക്കുന്നു. ആമസോൺ കാടു കളുടെ വലുപ്പം വളരെ കുറഞ്ഞിട്ടുണ്ട്.  മനുഷ്യർ കാരണം  ഉണ്ടാവുന്ന തീപിടുത്തങ്ങളും വളരെയധികം വർധിച്ചിട്ടുണ്ട്.

2018 ൽ ജൈർ ബോൾസെന്റൊ ബ്രസീലിയൻ പ്രസിഡന്റ് ആയതിനു ശേഷം ഗോത്ര വർഗക്കാരുടെ  പ്രദേശങ്ങൾ കൂടുതൽ അക്രമിക്കപെടുന്നുണ്ട്. 2018 ൽ 109 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് 2021 ആയപ്പോൾ അത് 305 ആയി ഉയർന്നു. തദ്ദേശീയരോടുള്ള പുച്ഛം ബോൾസാന്റൊ ഒരിക്കലും മറച്ചുവെക്കാറില്ല. അമേരിക്കയിൽ അമേരിക്കൻ ഇന്ത്യക്കാരെ കൊന്നൊടുക്കിയത് പോലെ ആമസോണിൽ തദ്ദേശ വാസികളെയും കൊല്ലാതിരുന്നത് വലിയ തെറ്റായി പ്പോയി എന്ന് തുറന്ന് പറയാൻ അയാൾക്ക് മനസ്സാക്ഷി കുത്തില്ലായിരുന്നു. ഒരു തുണ്ടു ഭൂമിപോലും ഇനി ഗോത്രവർഗക്കാർക്കു കൊടുക്കില്ല എന്ന് ബോൾസെന്റൊ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബോൾസനാരോവിന്റെ ഫാസിസിസ്റ് ഭരണവും റേഞ്ചർ മാരുടെ നിരന്തരമായ  ആക്രമണവും ഭീകരമായ കാട്ടുതീയും എല്ലാം അവിടത്തെ ഗോത്രവർഗ്ഗക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. അതിന്റെ വേദനിപ്പിക്കുന്ന, പ്രതിരൂപമായിരുന്നു  പുറം ലോകത്തെ തിരസ്ക്കരിച്ച് ജീവിച്ച ആരാരുമില്ലാതെ ഒറ്റക് മരണത്തെ വരിച്ച ആ അജ്ഞാതനായ മനുഷ്യൻ.

വികസനത്തിന്റെയും സാമ്പത്തിക ഉയർച്ചയുടെയും പേരിൽ പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന പുറംലോകകർ നിരന്തരം കയ്യേറിക്കൊണ്ടിരിക്കുന്ന കാടുകളിൽ ജീവിക്കുന്ന ലോകത്തേയും, ഇന്ത്യയിലെയും കേരളത്തിലെയും ഗോത്രവർഗ്ഗക്കാരുടെ ഗതി യിലേക്കുള്ള ചൂണ്ടുപലക ആണോ ആ മാളത്തിലെ മനുഷ്യന്റെ അന്ത്യം?

കടപ്പാട് : ലൂക്ക ശാസ്ത്ര പോർട്ടൽ, കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്.


വീഡിയോ കാണാം


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0