ആലക്കോട് : രയരോം ഗവ. ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. എസ് പി സി യുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പി ടി എ പ്രസിഡന്റ് ശ്രീ എം എ ജാബിർ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ ശ്രീ മനോജ് ജോസഫ് അധ്യക്ഷത വഹിച്ചു. തടിക്കടവ് ഗവ.ഹൈസ്കൂൾ അധ്യാപകൻ ശ്രീ പി ശശിധരൻ സോദാഹരണ ക്ലാസ് നയിച്ചു. മനീഷ കെ വിജയൻ, ഷിനി ജെ എം, എൻ ബിജുമോൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.