ആലക്കോട് : സമഗ്രശിക്ഷാ കേരളം തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കരുവഞ്ചാല്‍ പബ്ലിക് ലൈബ്രറിയില്‍ വായനച്ചങ്ങാത്തം പരിപാടി സംഘടിപ്പിച്ചു. അവധിക്കാലത്തും കുട്ടികളുടെ വായനയും സര്‍ഗാത്മകതയുംസംപുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ടി അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ജോ: സെക്രട്ടറി കെ.സി ജോര്‍ജ്, ലൈബ്രറി പ്രസിഡന്റ് കെ.എം തോമസ്, ലൈബ്രറി കൗണ്‍സില്‍ നടുവില്‍ നേതൃസമിതി കണ്‍വീനര്‍ കെ.പി ഫല്‍ഗുണന്‍, ലൈബ്രറിയന്‍ ഷാഹിന സലീം എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ അഡോണ്‍ ജോ സന്തോഷ്, ഡൊമിനിക് ബിജു, മിലന്‍ സോബി എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്‍.സി സ്പെഷലിസ്റ്റ് അധ്യാപിക കെ ബിന്ദു ഒറിഗാമി പരിശീലനവും നടത്തി.
Karuvanchal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Karuvanchal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.