രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തം, മരണം 233ലേക്ക് ഉയർന്നതായി സൂചന, ആശുപത്രികളിൽ ആയിരത്തോളം പേർ, മലയാളികളും ഉൾപ്പെടുന്നതിന് സാധ്യത. #OdishaTrainAccident


ഒഡീഷയിൽ ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി.900ലധികം പേർക്ക് പരിക്കേറ്റു.  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഞ്ച് രക്ഷാസംഘങ്ങളെ ബാലാസൂരിലേക്ക് അയച്ചിട്ടുണ്ട്.  ദുരന്തത്തെ തുടർന്ന് ഒഡീഷ സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.  റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ് എസ് ശിവശങ്കറും ഇന്ന് ഒഡീഷയിലെത്തും.  തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഒഡീഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
  മിനിറ്റുകൾക്കകം 2 ട്രെയിൻ അപകടങ്ങൾ നിരവധി പേരുടെ മരണത്തിന് കാരണമായി.  ആകെ മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്.  ഷാലിമറിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന കൊൽക്കത്ത-ചെന്നൈ കോറോമാണ്ടൽ എക്‌സ്പ്രസാണ് ഗുഡ്‌സ് ട്രെയിനിൽ ആദ്യം ഇടിച്ചത്.  അപകടത്തെ തുടർന്ന് കോറോമാണ്ടൽ എക്‌സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റി.  പാളംതെറ്റിയ ബോഗികളിൽ സമീപത്തെ ട്രാക്കിലായിരുന്ന ഹൗറ എക്സ്പ്രസ് ഇടിച്ചതോടെ ദുരന്തത്തിന്റെ തീവ്രത വർധിച്ചു.