തൃശൂർ : ആലപ്പുഴ-കണ്ണൂർ എക്പ്രെസ്സിലെ തീവെപ്പ് കേസ് അന്വേഷണത്തിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവിനെ ആർപിഎഫ് പിടികൂടി. ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസിൽ പെട്രോളുമായി കോട്ടയം സ്വദേശി സേവ്യർ വർഗീസ് പിടിയിലായി.
ട്രെയിനിൽ പാഴ്‌സലായി അയച്ച ബൈക്കിലുണ്ടായിരുന്ന പെട്രോൾ കയ്യിൽ കരുതിയിരുന്നതായി യുവാവ് മൊഴി നൽകി.