ട്രെയിനിനുള്ളിൽ ഒരു യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴാണ് അക്രമം നടന്നത്. സംഭവത്തിൽ ഗുരുവായൂർ സ്വദേശി അസീസ് അറസ്റ്റിലായി. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ജനറൽ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്ത ദേവനെ വയർ പോലുള്ള ആയുധം ഉപയോഗിച്ച് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി ഓടി. ഇതിനിടെ അക്രമി രക്ഷപ്പെട്ടെങ്കിലും ആർപിഎഫ് പിടികൂടി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.