കരാറുകാരൻ്റെ അനാസ്ഥ, മംഗരയുടെ സ്വപ്നങ്ങൾ പുഴയിൽ ഒലിച്ചുപോയി.. ഒരു ജനതയുടെ പാലം എന്ന ആഗ്രഹം ഇനി സ്വപ്നം മാത്രമോ ? #Mangara_Bridge
ആലക്കോട് : ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര പുഴക്ക് കുറുകെ പണിയുന്ന പാലത്തിൻ്റെ കോൺക്രീറ്റ് ഗട്ടറുകൾ കനത്ത മഴയിലും മഴവെള്ള പാച്ചിലിലും ഒലിച്ച് പോയി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് ഇതോടെ തകർന്നു പോയത്.
VIDEO | കനത്തമഴയിൽ മംഗര പാലത്തിന്റെ ഭാഗങ്ങൾ ഒലിച്ചു പോകുന്നു..
ഒന്നര വർഷം മുമ്പ് ആരംഭിച്ച പാലം പണിക്കിടെ പല തരത്തിലുള്ള വീഴ്ചകളും സംഭവിച്ചിരുന്നു. നാട്ടുകാരുടെ കൃത്യമായ ഇടപെടലുകൾ കൊണ്ട് അവ പരിഹരിക്കുന്നതിനിടയിൽ കോൺട്രാക്റ്റർ മനപ്പൂർവ്വം പണി താമസ്സിപ്പിക്കുക പോലും ചെയ്തിട്ടുണ്ട് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത് മാത്രമല്ല വേനൽ കാലത്ത് പുഴയിലെ നീരൊഴുക്ക് കുറഞ്ഞ സമയത്ത് ഇഴഞ്ഞു നീങ്ങിയ പണി മൂലമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്ന നാശ നഷ്ടങ്ങൾക്ക് കാരണമായത് എന്നും നാട്ടുകാർ പറയുന്നു.
പാലത്തിൻ്റെ പില്ലറുകളിലേക്ക് ബീം എടുത്തുവെക്കുന്ന ജോലിയാണ് ഇനി ബാക്കി ഉണ്ടായിരുന്നത്. ഈ ആവശ്യത്തിലേക്കായി ഉള്ള രണ്ടു ക്രെയിനുകളിൽ ഒന്നും ഇപ്പൊൾ മംഗരയിൽ എത്തിച്ചിരുന്നു. ഇതിനായി പുഴ വക്കിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്ന ബീമുകളാണ് ഇപ്പൊൾ ഒലിച്ച് പോയിരിക്കുന്നത്. ബീമുകൾ പരസ്പരം കൂട്ടിയിടിച്ചതിനാൽ ബല ക്ഷയം സംഭവിച്ചേക്കാം എന്നതിനാൽ ഇനി ഇവ പാലം പണിക്കായി ഉപയോഗിക്കുവാൻ സാധിക്കുകയില്ല. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം ലക്ഷക്കണക്കിന് രൂപയുടെ വസ്തുതകളാണ് ഇപ്പൊൾ നശിച്ചിരിക്കുന്നത്.
രണ്ടു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നാട്ടുകാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. നിരവധി വിദ്യാർത്ഥികൾ ഉൾപ്പടെ ഇരു ഭാഗങ്ങളിലേക്കും പോകേണ്ടുന്നവർ ഇപ്പൊൾ അഞ്ച് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് ഒഴിവാക്കുന്നതും, കണ്ണൂർ വിമാന താവളത്തിലേക്ക് ഉൾപ്പടെയുള്ള യാത്ര ചുരുങ്ങുകയും ചെയ്യുന്നത് ഉൾപ്പടെ നിരവധി സൗകര്യങ്ങൾ പാലം യാഥാർത്ഥ്യമാകുന്നതോടെ ലഭിക്കുമായിരുന്നതാണ് ഇപ്പൊൾ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.
ഓട്ടുറുമ ശല്യത്തിന് പ്രതിവിധി തളിപ്പറമ്പ പന്നിയൂരിൽ നിന്നും, കർഷകന്റെ കണ്ടുപിടുത്തം ഹിറ്റ്.. #Mupli_Beetle_Pesticide
നാട്ടിൻപുറങ്ങളിൽ വൈകുന്നേരമായാൽ ഇപ്പോൾ ഓട്ടുറുമാ ശല്യമാണ്. പല പൊടിക്കൈകൾ സ്വീകരിച്ചിട്ടും ഈ കുഞ്ഞൻ പ്രാണികളുടെ ശല്യത്തിന് കുറവൊന്നും വന്നിട്ടുണ്ടാകില്ല. ഓട്ടുറുമകളെ തളയ്ക്കാൻ മാർഗ്ഗം ഒന്നും ഇല്ലെന്ന് കരുതി നിരാശരായിരിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. കണ്ണൂർ തളിപ്പറമ്പ പന്നിയൂരിൽ നിന്നുമാണ് ഒരു സാധാരണ കർഷകന്റെ അസാധാരണ കണ്ടുപിടുത്തം. ഓട്ടുറുമക്കെതിരെയുള്ള ജൈവ കീടനാശിനി കണ്ടെത്തിയിരിക്കുന്നത് കെ.കെ.ജലീൽ എന്ന സാധാരണ കർഷകനാണ്. ഈ കീടനാശിനി ഓട്ടുറുമയുടെ മേൽ പ്രയോഗിച്ചാൽ മൂന്ന് മുതൽ 10 സെക്കൻഡുകൾക്കുള്ളിൽ അവയെ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ഈ ജൈവകീടനാശിനി മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ഒരു തരത്തിലും ഹാനികരമല്ലെന്ന് കെ.കെ.ജലീൽ വ്യക്തമാക്കി.
മലയോര മേഖലകളിലും ഇപ്പോൾ നഗരങ്ങളിലും ഓട്ടുറുമകൾ ഉൾപ്പടെയുള്ള കീടങ്ങളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഇവയെ കൊല്ലുന്നത് മാരകമായ വിഷം തളിച്ചാണ്. ഇത് മനുഷ്യർക്കും മറ്റ് മൃഗങ്ങൾക്കും അപകടകരമാണ്. എത്ര ഉപയോഗിച്ചാലും ഇവയെ പൂർണ്ണമായി നശിപ്പിക്കുവാനും സാധിക്കില്ല. ഇതിന് ബദലായി മനുഷ്യർക്കും മൃഗങ്ങൾക്കും ഹാനികരമല്ലാത്ത ഒരു ജൈവ കീടനാശിനിയാണ് ഈ കർഷകൻ കണ്ടുപിടിച്ചിരിക്കുന്നത്.
2008-ൽ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം ഇന്ത്യയിൽ നടത്തിയ പ്രഥമ കാർഷിക ശാസ്ത്ര കോൺഗ്രസിൽ അഞ്ച് വ്യത്യസ്ത കണ്ടുപിടുത്തങ്ങൾക്ക് കാർഷിക സർവകലാശാലയുടെ അംഗീകാരം നേടിയ കർഷകനാണ് കെ.കെ.ജലീൽ.
മഞ്ഞളാണ് ഈ കീടനാശിനിയുടെ പ്രധാന ചേരുവയെന്ന് ജലീൽ പറഞ്ഞു. തൻ്റെ കണ്ടുപിടുത്തത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായി അദ്ദേഹം കീടനാശിനിയും സാങ്കേതിക വിവരങ്ങളും പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുകയാണ്.
ഇടുക്കിയിൽ നിന്ന് മലബാറിലേക്ക് കുടിയേറിയ ജലീലും കുടുംബവും വർഷങ്ങളായി തളിപ്പറമ്പ് പന്നിയൂരിലാണ് താമസം.
ജലീൽ കഴിഞ്ഞ 16 വർഷത്തിനിടെ കാർഷിക മേഖലയിൽ അമ്പതിലധികം വ്യത്യസ്ത കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്. ഇത് കർഷകർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃകയ്ക്ക് 26 വയസ്സ് ; കുടുംബശ്രീ ജന്മദിനം ആഘോഷിച്ച് തളിപ്പറമ്പ നഗരസഭ.. #Kudumbasree
വിദ്യാർഥികളിൽ ആവേശം നിറച്ച് വായനാ ചങ്ങാത്തവും പഠനോത്സവവും, മഴൂർ ഇങ്ങനെയാണ് വ്യത്യസ്ഥമാകുന്നത്... #Mazhoor
ആവേശമായി മെയ് ദിന റാലികൾ, ഐക്യത്തിന്റെ ശക്തി ലോകത്തിന്റെ മുന്നിൽ തുറന്നുകാട്ടി തൊഴിലാളികൾ. #May_Day_Alakode
ഇന്ന് മെയ്ദിനം, അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയയിൽ ആണ്.
1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി റാലികളും അനുബന്ധ പരിപാടികളും നടത്തുന്നു. കേരളത്തിലും തൊഴിലാളി ദിനം സമുചിതമായി ആഘോഷിക്കുന്നു.
കണ്ണൂരിൽ പ്രധാന കേന്ദ്രങ്ങളിൽ തൊഴിലാളി റാലിയും പൊതുയോഗങ്ങളും നടന്നു.
ആലക്കോട് മേഖലയിൽ രയരോം ടൗൺ കേന്ദ്രമാക്കി തൊഴിലാളി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് പള്ളിപ്പടിയിൽ നിന്ന് ആരംഭിച്ച റാലിയിൽ വിവിധ തൊഴിൽ മേഖലയിൽ നിന്നുള്ള തൊഴിലാളികൾ അണിനിരന്നു. CITU കണ്ണൂർ ജില്ലാ പ്രസിഡന്റ് സി. കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. തൊഴിലാളി വർഗ്ഗത്തിനെതിരെയുള്ള ചൂഷണത്തിനെതിരെ ഒന്നിക്കുവാൻ ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ആലക്കോട് ഏരിയ സെക്രട്ടറി ടി പ്രഭാകരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ AITUC കണ്വീനർ സജി അധ്യക്ഷനായി.
പുസ്തക കണിയും കൈനീട്ടവും, വ്യത്യസ്തമായി മഴൂരിലെ വിഷു ആഘോഷം.. #Mazhoor
കണിയോടൊപ്പം സമ്പാദ്യ ശീലവും സാമ്പത്തിക അച്ചടക്കവും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈനീട്ടവും നല്‍കി. ചടങ്ങിൽ ഐ.വി.ഉണ്ണി സ്വാഗതം പറഞ്ഞു. ഇ.സുധാകരൻ അധ്യക്ഷത വഹിച്ചു. എം.എം.ജനാർദനൻ മാസ്റ്റർ കൈനീട്ടം നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.പ്രിയേഷ് നന്ദി പ്രകാശനം നടത്തി.
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.