തളിപ്പറമ്പിൽ കോൺവെന്റിന് നേരെ അക്രമം ; ശക്തമായ പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് (എം) #FCCConventTaliparamba

തളിപ്പറമ്പ് :  ആള്ളാംകുളത്തെ എഫ്.സി.സി കോൺവെൻ്റിനും ഹോസ്റ്റലിനും നേരെ നടന്ന അക്രമം അപലനീയമാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ, ജില്ലാ പ്രസിഡന്റ് എബിൻ കുമ്പുക്കൽ എന്നിവർ പറഞ്ഞു.
അക്രമം നടത്തിയ സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
സഭാസ്ഥാപനങ്ങൾക്ക്‌ നേരെ നടക്കുന്ന ഇത്തരം അക്രമസംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും മത സ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനും സർക്കാരും നിയമപാലകരും സത്വര നടപടികൾ സ്വീകരിക്കണം.

അന്വേഷണം ഊര്‍ജ്ജമാക്കുകയും എത്രയും വേഗം ഈ കിരാത നടപടികള്‍ നടത്തിയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്നും, നാട്ടില്‍ സമാധാന അന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കാതെയും സാഹോദര്യവും സൗഹൃദവും പുലര്‍ത്താനും എല്ലാവരും ശ്രമിക്കണമെന്നും യൂത്ത് ഫ്രണ്ട് (എം) നേതാക്കൾ ആവശ്യപ്പെട്ടു.
MALAYORAM NEWS is licensed under CC BY 4.0