വിദ്യാർഥികളിൽ ആവേശം നിറച്ച് വായനാ ചങ്ങാത്തവും പഠനോത്സവവും, മഴൂർ ഇങ്ങനെയാണ് വ്യത്യസ്ഥമാകുന്നത്... #Mazhoor

തളിപ്പറമ്പ : ജി എച്ച് എസ് കാലിക്കടവും ഇ എം എസ് സ്മാരക വായനശാല ആൻ്റ് ഗ്രനാലയം യുവജന കലാവേദി മഴൂരും സംയുക്തമായി വായനാ ചങ്ങാത്തവും പഠനോത്സവവും സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ വി വി ഗോവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരിയും പ്രഭാഷകയുമായ ജിഷ സി ചാലിൽ കുട്ടികളുമായി സംവദിച്ചു. സി ആർ സി കോഡിനേറ്റർ രശ്മി എ വി വായനശാല സെക്രട്ടറി ഐ വി ഉണ്ണി സ്റ്റാഫ് സെക്രട്ടറി ബിജു മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു. പി. ടി. എ പ്രസിഡണ്ട് പുരുഷോത്തമൻ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ സ്വാഗതവും കെ വി ലസിത നന്ദിയും പറഞ്ഞു. വായനശാല മെമ്പർഷിപ്പ് വിതരണോദ്ഘാടനവും നിർവഹിച്ചു. കഴിഞ്ഞ വിഷു ദിനത്തിൽ പുസ്തക കണിയും കൈനീട്ടവും ഒരുക്കി വാർത്തകളിൽ യുവജന കലാവേദി വാർത്തകളിൽ ഇടം നേടിയിരുന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി