സ്ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃകയ്ക്ക് 26 വയസ്സ് ; കുടുംബശ്രീ ജന്മദിനം ആഘോഷിച്ച്‌ തളിപ്പറമ്പ നഗരസഭ.. #Kudumbasree

തളിപ്പറമ്പ : അടുക്കളയുടെ നാല്‌ ചുമരിനുള്ളിൽ നിന്നും സമൂഹത്തിന്റെ ഗതി നിർണ്ണയത്തിന്റെ ഭാഗമായി മാറുവാൻ സ്ത്രീകളെ പ്രാപ്തരാക്കിയ കുടുംബശ്രീയുടെ 26ആം വാർഷികത്തിന്റെ ഭാഗമായി തളിപ്പറമ്പ നഗരസഭ  സി ഡി എസിന്റെ ആഭിമുഖ്യത്തിൽ വാർഷിക ആഘോഷം സാമൂചിതമായി 16.05.2024 ന് വ്യാഴാഴ്ച തൃച്ചംബരം അമൃത ഓഡിറ്റോറിയത്തിൽ നടന്നു. ബഹു. നഗരസഭ ചെയർപേഴ്‌സൻ മുർഷിദ കോങ്ങായി ഉൽഘടനം നിർവഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ ശ്രീ കല്ലിങ്കൽ പദ്‌മനാഭൻ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ശ്രീമതി ഷബിത എം കെ, റജില പി, മുഹമ്മദ് നിസാർ പി പി കൂടാതെ നഗരസഭ കൗൺസിലർ മാരായ ഒ സുഭാഗ്യം, കോടിയിൽ സലീം,വത്സരാജൻ, സുരേഷ്, നഗരസഭ സെക്രട്ടറി ശ്രീ സുബൈർ കെ. പി, മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ, സി ഡി എസ് ചെയര്പേഴ്‌സൻ രാജി നന്ദകുമാർ, ശുഭ എം എന്നിവർ സംസാരിച്ചു. തുടർന്ന് ആഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രസ്‌തുത പരിപാടിയിൽ കുടുംബശ്രീ വനിതകൾ, ഓക്‌സില്ലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
MALAYORAM NEWS is licensed under CC BY 4.0