കണ്ണൂർ: കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് സോണൽ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പി. മുഹമ്മദ് അസ്‌ലമിനെയാണ് തിങ്കളാഴ്ച വൈകിട്ട് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലിപ്പണവുമായി പിടികൂടിയത്.
ഒരു കെട്ടിട പെർമിറ്റിനായുള്ള അപേക്ഷ 10 മാസത്തിലധികമായി മനഃപൂർവം താമസിപ്പിക്കുകയും, തുടർന്ന് പെർമിറ്റ് അനുവദിക്കാൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. അസിസ്റ്റന്റ് എൻജിനീയർ കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതിനെത്തുടർന്നാണ് കെണിയൊരുക്കിയത്.
വിജിലൻസിന്റെ നിർദ്ദേശമനുസരിച്ച് തിങ്കളാഴ്ച വൈകിട്ട് കാൾടെക്സിൽ വെച്ച് കൈക്കൂലിയുടെ ആദ്യ ഗഡുവായ 15,000 രൂപയുമായി എത്താൻ പ്രതി പരാതിക്കാരനോട് ആവശ്യപ്പെട്ടു. പണം കൈമാറുന്നതിനിടെ ഒളിഞ്ഞിരുന്ന വിജിലൻസ് സംഘം അസ്‌ലമിനെ കയ്യോടെ പിടികൂടുകയായിരുന്നു.
വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങൾക്ക് ഇത്തരം അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിനെ അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.

Hashtags: #Kannur #Vigilance #Bribery #Corruption #AssistantEngineer #KeralaNews #MalayoramNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.