Kudumbasree എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kudumbasree എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കുടുംബശ്രീ പോക്കറ്റ് മാർട്ട് ആപ്പ് ഇന്ന്മുതൽ #latest_news




കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈല്‍ ആപ്ലിക്കേഷനായ പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ ഇന്ന് വിപണനം ആരംഭിക്കും. കുടുംബശ്രീയുടെ രണ്ടായിരത്തോളം ഉത്പന്നങ്ങളാണ് പോക്കറ്റ് മാർ്ടടിൽ ലഭ്യമാകുക. ഇതിനു പുറമേ, ഓണക്കാലത്ത് കുടുംബശ്രീ ഉത്പന്നങ്ങൾ അടങ്ങിയ സമ്മാനപ്പൊതി ( ​ഗിഫ്റ്റ് ഹാംപർ) പോക്കറ്റ് മാർട്ട് ആപ്പിലൂടെ ഓർഡർ ചെയ്ത് വാങ്ങാനാകും.

പോക്കറ്റ് മാർട്ടിലൂടെ 5000 സമ്മാനപ്പൊതികൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ കുടുംബശ്രീയുടെ ഗിഫ്റ്റ് ഹാംപറിലൂടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നൽകാനാകും. പോക്കറ്റ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ആപ്പ്സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭിക്കും. കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ എവിടെനിന്നും ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീയുടെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മാറ്റങ്ങളോടെ 'റേഡിയോശ്രീ' #Radiosree

 


തിരുവനന്തപുരം: മാറ്റങ്ങളോടെ 'റേഡിയോശ്രീ' ശ്രോതാക്കളിലേക്ക്. സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട ശബ്ദമായി കുടുംബശ്രീയുടെ ഓൺലൈൻ റേഡിയോ അപ്ലിക്കേഷൻ "റേഡിയോശ്രീ' ശ്രോതാക്കളുടെ കാതുകൾക്ക് കുളിർമയേകാൻ എത്തുകയായി. മലയാളം മിഷന്റെ സാങ്കേതിക സഹകരണത്തോടെയാണ്‌ പ്രക്ഷേപണം. പ്രവാസ ലോകത്തെ മലയാളി സമൂഹത്തിൽ ഇതിനകം ശ്രദ്ധ നേടിയ മലയാളം മിഷന്റെ റേഡിയോ മലയാളത്തിലൂടെ കുടുംബശ്രീ പരിപാടികൾ ലോകമെങ്ങും ആസ്വദിക്കാൻ കഴിയും. വിനോദവും വിജ്ഞാനവും ഒരുപോലെ സമന്വയിപ്പിച്ചുള്ള പരിപാടികളുണ്ടാകും.

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലുമെത്തിച്ച്‌ ആഗോളതലത്തിലുള്ള വിജ്ഞാന വ്യാപനമാണ് ലക്ഷ്യം. ആറ് വ്യത്യസ്ത പരിപാടികളാണ്‌ പ്രക്ഷേപണം ചെയ്യുക. എല്ലാം ഒരു മണിക്കൂർ വീതം. രാവിലെ ഏഴുമുതൽ പകൽ ഒന്നുവരെയാണ് ആദ്യ ഷെഡ്യൂൾ. ആറ് മണിക്കൂർ വീതമുള്ള നാല് ഷെഡ്യൂളുകളിലായി 24 മണിക്കൂറും പ്രക്ഷേപണമുണ്ടാകും. രണ്ടു മണിക്കൂർ ഇടവിട്ട് അഞ്ചു മിനിറ്റ്‌ വീതം കുടുംബശ്രീ വാർത്തകളുമുണ്ടാകും. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആർക്കും ആപ് സ്റ്റോർ, പ്ലേസ്റ്റോർ വഴിയും കൂടാതെ ആൻഡ്രോയ്ഡ് പ്ലേ സ്റ്റോർ, ഐഒഎസ് സ്റ്റോർ അക്കൗണ്ട് വഴിയും റേഡിയോ കേൾക്കാം. www.radio shree.com എന്ന വെബ്സൈറ്റിലും റേഡിയോശ്രീ പ്രക്ഷേപണമുണ്ട്‌.


കുടുംബശ്രീ പദ്ധതികളെ കുറിച്ചുള്ള കണ്ണൂർ ജില്ലാ തല മാധ്യമ ശില്‍പശാല 27ന്. #Kudumbasree

കണ്ണൂർ : കുടുംബശ്രീ പദ്ധതികളെക്കുറിച്ച് അവബോധവും പ്രചാരവും നല്‍കുന്നതിനായുള്ള ജില്ലാതല ഏകദിന മാധ്യമ ശില്‍പശാല ജൂണ്‍ 27 ന് രാവിലെ 10 ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ റോയല്‍ ഒമാര്‍സില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയാകും. കുടുംബശ്രീ മിഷന്‍ ഈ വര്‍ഷം ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍, തദ്ദേശീയ മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍, സി ഡി എസുകളിലെ സംരംഭകരുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍, മാധ്യമ പ്രവര്‍ത്തരുടെ സംശയ നിവാരണം എന്നിങ്ങനെ നാല് സെഷനുകളിലായാണ് ശില്‍പശാല നടക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃകയ്ക്ക് 26 വയസ്സ് ; കുടുംബശ്രീ ജന്മദിനം ആഘോഷിച്ച്‌ തളിപ്പറമ്പ നഗരസഭ.. #Kudumbasree

തളിപ്പറമ്പ : അടുക്കളയുടെ നാല്‌ ചുമരിനുള്ളിൽ നിന്നും സമൂഹത്തിന്റെ ഗതി നിർണ്ണയത്തിന്റെ ഭാഗമായി മാറുവാൻ സ്ത്രീകളെ പ്രാപ്തരാക്കിയ കുടുംബശ്രീയുടെ 26ആം വാർഷികത്തിന്റെ ഭാഗമായി തളിപ്പറമ്പ നഗരസഭ  സി ഡി എസിന്റെ ആഭിമുഖ്യത്തിൽ വാർഷിക ആഘോഷം സാമൂചിതമായി 16.05.2024 ന് വ്യാഴാഴ്ച തൃച്ചംബരം അമൃത ഓഡിറ്റോറിയത്തിൽ നടന്നു. ബഹു. നഗരസഭ ചെയർപേഴ്‌സൻ മുർഷിദ കോങ്ങായി ഉൽഘടനം നിർവഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ ശ്രീ കല്ലിങ്കൽ പദ്‌മനാഭൻ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ശ്രീമതി ഷബിത എം കെ, റജില പി, മുഹമ്മദ് നിസാർ പി പി കൂടാതെ നഗരസഭ കൗൺസിലർ മാരായ ഒ സുഭാഗ്യം, കോടിയിൽ സലീം,വത്സരാജൻ, സുരേഷ്, നഗരസഭ സെക്രട്ടറി ശ്രീ സുബൈർ കെ. പി, മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ, സി ഡി എസ് ചെയര്പേഴ്‌സൻ രാജി നന്ദകുമാർ, ശുഭ എം എന്നിവർ സംസാരിച്ചു. തുടർന്ന് ആഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രസ്‌തുത പരിപാടിയിൽ കുടുംബശ്രീ വനിതകൾ, ഓക്‌സില്ലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0