മഴൂർ യുവജന കലാവേദി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്‍റെ ആഭിമുഖ്യത്തിൽ വിഷു
ദിനത്തിൽ "പുസ്തക കണിയും വിഷു കൈനീട്ടവും" വ്യത്യസ്ഥ അനുഭവമായി. വായനയിലൂടെ
അറിവ് വര്‍ധിപ്പിക്കുകയും, അറിവിലൂടെ ഉയര്‍ച്ച നേടുകയും ചെയ്യുക എന്ന
കാഴ്ചപ്പാടിന്റെ തുടര്‍ച്ചയായാണ് പുസ്തക കണി എന്ന ആശയം ഉടലെടുത്തത് എന്ന്
സംഘാടകര്‍ പറഞ്ഞു.
കണിയോടൊപ്പം സമ്പാദ്യ ശീലവും സാമ്പത്തിക
അച്ചടക്കവും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൈനീട്ടവും
നല്‍കി. ചടങ്ങിൽ ഐ.വി.ഉണ്ണി സ്വാഗതം പറഞ്ഞു. ഇ.സുധാകരൻ അധ്യക്ഷത
വഹിച്ചു. എം.എം.ജനാർദനൻ മാസ്റ്റർ കൈനീട്ടം നൽകി പരിപാടിയുടെ ഉദ്ഘാടനം
നിർവഹിച്ചു. പി.പ്രിയേഷ് നന്ദി പ്രകാശനം നടത്തി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.