വിദ്യാര്‍ഥികള്‍ക്ക് 1.25 ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പ് നേടാന്‍ അവസരം.... #Educational_News



പഠനത്തില്‍ മിടുക്കരായ നിരവധി വിദ്യാർഥികളുണ്ട്, എന്നാല്‍ സാമ്പത്തിക പരിമിതികള്‍ കാരണം മെച്ചപ്പെട്ടതും ആഗ്രഹിക്കുന്നതുമായ ഉന്നത വിദ്യാഭ്യാസം നേടാൻ അവർക്ക് കഴിയുന്നില്ല. പിന്നോക്ക വിഭാഗത്തിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെയും ഇത്തരം വിദ്യാർഥികള്‍ക്കായി സർക്കാർ വളരെ സവിശേഷമായ പദ്ധതി നടത്തിവരുന്നുണ്ട്, പിഎം യശസ്വി സ്കോളർഷിപ്പ് സ്കീം (PM YASASVI Scholarship Scheme) എന്നാണ് ഇതിന്റെ പേര്.


പദ്ധതിയുടെ ലക്ഷ്യം

ഒബിസി, ഇഡബ്ല്യുഎസ്, നോണ്‍-ഷെഡ്യൂള്‍ഡ് കാസ്റ്റുകള്‍, ഷെഡ്യൂള്‍ഡ് ട്രൈബുകള്‍, നാടോടി വിഭാഗങ്ങള്‍ എന്നിവയില്‍ പെട്ട വിദ്യാർത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള സാമ്ബത്തിക സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

സ്കോളർഷിപ്പ് തുക

പദ്ധതി പ്രകാരം ഒൻപത്, 10 ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് 75,000 രൂപ ധനസഹായം നല്‍കുന്നു. 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് 1.25 ലക്ഷം രൂപയും ധനസഹായം ലഭിക്കും. 

ആർക്കാണ് പ്രയോജനപ്പെടുത്താൻ കഴിയുക..?

അപേക്ഷകൻ്റെ കുടുംബത്തിൻ്റെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. എട്ടിലും 10-ലും ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഒബിസി, ഇബിസി, ഡിഎൻടി വിഭാഗത്തിലുള്ള വിദ്യാർത്ഥികള്‍ക്ക് മാത്രമേ ഇതിൻ്റെ പ്രയോജനം ലഭിക്കൂ. പത്താം ക്ലാസില്‍ 60 ശതമാനം മാർക്ക് നേടിയിരിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്, ഔദ്യോഗിക വെബ്സൈറ്റ് https://yet.nta.ac.in/ സന്ദർശിക്കാവുന്നതാണ്. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ചില രേഖകള്‍ ആവശ്യമാണ്. ആധാർ കാർഡ്, റസിഡൻസ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, ബാങ്ക് പാസ്ബുക്ക്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പർ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യോഗ്യതയുള്ള വിദ്യാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് https://scholarships.gov.in/ സന്ദർശിച്ച്‌ അപേക്ഷിക്കാം.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0