പ്ലസ് ടു പരീക്ഷ ചൂട് കഴിഞ്ഞു, ദീര്‍ഘമായ ഒരു വിദ്യാഭ്യാസ കാലഘട്ടത്തിന്റെ വഴിത്തിരിവില്‍ ആണ് കൌമാരക്കാര്‍. ഇനി എന്താണ്? എന്നതാവണം? എന്നുള്ള ചോദ്യങ്ങള്‍ ഉള്ളില്‍ നിന്നും പുറത്ത് നിന്നും നേരിടേണ്ടി വരുന്നത് ഇനിയാണ്. റിസള്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ കൃത്യമായ ധാരണയും തയ്യാറെടുപ്പുകളും നടത്തിവേക്കെണ്ടത് അത്യാവശ്യമാണ്.
കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉള്ള കോഴ്സുകള്‍ക്ക് മാത്രമാണ് എല്ലാ കാലത്തും ഡിമാന്റ് ഉള്ളത്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന കോഴ്സുകള്‍ക്ക് ശേഷവും തുടര്‍ പഠനവും സ്കില്‍ ട്രെയിനിങ്ങും ആവശ്യമുള്ളവയേക്കാള്‍ വേഗത്തില്‍ ജോലി ലഭിക്കുന്നതും മികച്ച കരിയര്‍ പ്രദാനം ചെയ്യുന്നതുമായ കോഴ്സുകളാണ് ഇപ്പോള്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്.
വിദേശ രാജ്യങ്ങളിലേക്കുള്ള പഠനത്തിനും ജോലിക്കുമായും ഉള്ള കുടിയേറ്റം മറ്റൊരു സാധ്യതയാണ്. അതില്‍ തന്നെ ജര്‍മ്മനി ഏറ്റവും മികച്ച സാധ്യതയും അവസരവും ആണ് തുറന്നു തരുന്നത്.
ജര്‍മ്മനി തുറന്നു തരുന്ന സാധ്യതകള്‍
വർദ്ധിച്ച തൊഴിൽ വിസ ക്വാട്ടയും വേഗത്തിലുളള അപേക്ഷാ പ്രക്രിയയും മൂലം വിദഗ്ദ്ധരായ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇപ്പോൾ ജർമ്മനിയിൽ, പ്രത്യേകിച്ച് ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ തൊഴിൽ അവസരങ്ങളില്‍ വളരെ കൂടുതലാണ്.
വർദ്ധിച്ച അവസരങ്ങൾ:
ഉയർന്ന വിസ ക്വാട്ട ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ ജോലി ഉറപ്പാക്കാൻ കൂടുതൽ അവസരങ്ങൾ തുറക്കുന്നു.
ഉയർന്ന വരുമാന സാധ്യത:
ജർമ്മനിയില്‍ ശമ്പളം പൊതുവെ ഇന്ത്യയിൽ ഉള്ളതിനേക്കാൾ കൂടുതലാണ്. ഇത് കാര്യമായ സാമ്പത്തിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ജീവിത നിലവാരം:
ഉയർന്ന ജീവിത നിലവാരവും മികച്ച ആരോഗ്യ പരിരക്ഷയും ലോകോത്തര വിദ്യാഭ്യാസ സംവിധാനങ്ങളും ജർമ്മനി വാഗ്ദാനം ചെയ്യുന്നു.
കരിയർ മുന്നേറ്റം:
ജർമ്മനിയിൽ ജോലി ചെയ്യുന്നത് വിലയേറിയ അനുഭവവും ആഗോള തലത്തില്‍ തൊഴില്‍ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന മികച്ച രീതികളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് അവരുടെ കരിയർ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
പഠനം സൗജന്യമായി, ജോലി ചെയ്ത് നേടാം ഒരു ലക്ഷത്തിലേറെ..
പ്ലസ് ടു കഴിഞ്ഞവര്‍ക്ക് നേരിട്ട് ജര്‍മ്മനിയിലേക്ക് പറക്കാനും,തുടര്‍ പഠനം ചെയ്യുവാനും സാധിക്കുന്ന വിവിധ പഠന രീതികള്‍ ലഭ്യമാണ്, അവയില്‍ പ്രധാനപ്പെട്ടതാണ് Ausbildung. ഇത് വഴി തൊഴില്‍ ചെയ്തുകൊണ്ട് പഠിക്കുന്നത് സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുവാനും അതോടൊപ്പം ആത്മവിശ്വാസത്തോടെ പഠിക്കുവാനും സാധിക്കും. ഇതിനായി വേണ്ടത് പ്ലസ് ടു അതോടൊപ്പം ജര്‍മ്മന്‍ ഭാഷയില്‍ പരിജ്ഞാനവും ആണ്.
ജര്‍മ്മന്‍ ഭാഷ പഠിക്കാം
A1 മുതല്‍ C2 വരെയുള്ള വിവിധ വിഭാഗങ്ങളില്‍ ആയാണ് ജര്‍മ്മന്‍ ഭാഷാ പഠനം വ്യാപിച്ചിരിക്കുന്നത്. ഇതില്‍ തന്നെ A1 മുതല്‍ B2 വരെയാണ് സാധാരണായി Ausbildung -ന് അടിസ്ഥാനമായി വേണ്ടത്. മികച്ച പഠനാന്തരീക്ഷമുള്ള ഭാഷാ പഠന ഇന്സ്ടിട്യൂട്ടുകളുടെ സഹായത്താല്‍ എളുപ്പത്തിലും വേഗത്തിലും ജര്‍മ്മന്‍ ഭാഷ സ്വായത്തമാക്കാവുന്നതാണ്.
ഗവണ്‍മെന്റ്കളുടെ കൈകോര്‍ക്കലുകള്‍
ജര്‍മ്മന്‍ - ഇന്ത്യന്‍ ഗവണ്‍മെന്റുകളും കേരള ഗവണ്‍മെന്റുമായും സഹകരിച്ച് വിവിധ മേഖലകളില്‍ ജര്‍മ്മനിയിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകുന്ന തരത്തില്‍ വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന അവസരം പരമാവധി മുതലെടുക്കണം എന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മികച്ച രീതിയില്‍ വേഗത്തില്‍ ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യം നേടിയെടുക്കേണ്ടത് ഈ അവസരം പ്രയോജനപ്പെടുത്താന്‍ അത്യന്താപേക്ഷിതമാണ് എന്ന് കണ്ണൂരിലെ ഏറ്റവും മികച്ച ജര്‍മ്മന്‍ ഭാഷ പഠന കേന്ദ്രമായ HAM Institute -ന്റെ അധികൃതര്‍ പറയുന്നു. മികച്ച ഭാഷ നൈപുണ്യത്തിനായി മികച്ച പഠന രീതി കൈക്കൊള്ളുകയാണ് സ്ഥാപന ലക്ഷ്യം എന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളും റിസര്‍ച്ചുകളും ആരംഭിച്ചതായും HAM Institute അറിയിച്ചു. ജര്‍മ്മന്‍ ഭാഷാ പഠനത്തിനായി ആഗ്രഹിക്കുന്നവര്‍ക്ക് കൌണ്സിലിംഗ് നല്‍കുവാനും സ്ഥാപനം സന്നദ്ധരാണ്, ഇതിനായി കണ്ണൂര്‍ തളിപ്പറമ്പ നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന HAM Institute-ലേക്ക് എത്തുകയോ +91 62353 38822 എന്ന നമ്പറില്‍ വിളിക്കുകയോ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടുകയോ ചെയ്യാം.