NEET UG:പുതിയ മാറ്റങ്ങള്‍ മനസിലാക്കാം.#NEET,#Education

 


2025-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ് - യുജി) മേയ് നാലിന് ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ നടക്കും. പരീക്ഷയിൽ ഉൾപ്പെടുന്ന ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങൾക്കുനൽകുന്ന അതേ പ്രാധാന്യം പരീക്ഷയുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങൾക്കും നൽകണം.


പരീക്ഷയുടെ വ്യവസ്ഥകൾ ശ്രദ്ധയോടെ മനസ്സിലാക്കി തയ്യാറെടുപ്പുകൾ നടത്തണം. ഇൻഫർമേഷൻ ബുള്ളറ്റിൻ, സിറ്റി ഇൻറിമേഷൻ സ്ലിപ്പ്, അഡ്മിറ്റ് കാർഡ് എന്നിവയിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കണം.

ഈ വർഷത്തെ മാറ്റങ്ങൾ

ചോദ്യക്കടലാസിൽ മൊത്തം 180 ചോദ്യങ്ങളേ ഉണ്ടാവൂ. എല്ലാം നിർബന്ധമാണ് (കഴിഞ്ഞവർഷം 200 ചോദ്യങ്ങൾ നൽകിയിരുന്നു. 180 എണ്ണത്തിന് ഉത്തരം നൽകണമായിരുന്നു). പരീക്ഷാ ദിവസം മൂന്നു മണിക്കൂർ ആയിരിക്കും (കഴിഞ്ഞ വർഷം മൂന്നു മണിക്കൂർ 20 മിനിറ്റ് ആയിരുന്നു).

കൈവശംവെക്കാവുന്ന രേഖകൾ

പരീക്ഷാകേന്ദ്രം പരിചയമില്ലെങ്കിൽ മുൻകൂട്ടി കണ്ടെത്തുക. അവിടെ എത്താനുള്ള ദൂരം, വഴികൾ നേരത്തേ മനസ്സിലാക്കുക. തലേദിവസം അവിടം സന്ദർശിക്കുന്നതുപോലും ആലോചിക്കാം. പരീക്ഷാകേന്ദ്രം ദൂരെയാണെങ്കിൽ തലേദിവസം അതിനടുത്ത് ക്യാമ്പ് ചെയ്യാം.

പരീക്ഷാഹാളിലേക്കു കൊണ്ടുപോകാവുന്ന സാമഗ്രികൾ തലേദിവസം റെഡിയാക്കിവെക്കുക. രാവിലെ 11-ഓടെ പരീക്ഷാകേന്ദ്രത്തിൽ എത്താൻ ശ്രമിക്കുക. നിലവിലുള്ള സമയത്ത്, അവസാനവട്ട റിവിഷൻ നടത്തുക. ഈ സമയങ്ങളിൽ പുതിയപാഠഭാഗങ്ങൾ പഠിക്കാതിരിക്കുകയാണ് നല്ലത്. അതുവരെ പഠിച്ച ഭാഗങ്ങൾ ആവുന്നത്ര റിവൈസ് ചെയ്യുക. പരീക്ഷാദിവസം കൂട്ടുകാരെ കാണുമ്പോൾ പഠിച്ച ഭാഗങ്ങളും പഠിക്കാത്ത ഭാഗങ്ങളും ചർച്ചചെയ്യാതിരിക്കുക.

പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോൾ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ള സാമഗ്രികൾ/രേഖകൾ മാത്രമേ കൈവശമുണ്ടാകാൻ പാടുള്ളൂ.

• ഫോട്ടോ ഉള്ള സാധുവായ, ഒറിജിനൽ തിരിച്ചറിയൽ കാർഡ് വേണം. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, റേഷൻ കാർഡ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ അഡ്മിറ്റ് കാർഡ് (ഏതായാലും ഫോട്ടോ ഉള്ളത്), സർക്കാർ നൽകിയ സാധുവായ മറ്റ് ഏതെങ്കിലും ഫോട്ടോ ഐഡി കാർഡ് തുടങ്ങിയവയിലൊന്നും ആകാം.

•അപേക്ഷയിൽ നൽകിയിട്ടുള്ള ഫോട്ടോയുടെ ഒരു പകർപ്പ് കൊണ്ടുപോകണം. ഇത് പരീക്ഷാ ഹാളിൽ അറ്റൻഡൻസ് ഷൂസിൽ ഒട്ടിക്കാനാണ്

• അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനൊപ്പം പ്രൊഫോമകൂടി ഡൗൺലോഡ് ചെയ്യണം. അതിൽ നിർദിഷ്ട സ്ഥാനത്ത് അപേക്ഷാർത്ഥിയുടെ പോസ്റ്റ് കാർഡ് വലുപ്പത്തിലുള്ള (4" x 6") ഫോട്ടോ ഒട്ടിച്ചു കൊണ്ടുപോകണം. പരീക്ഷാഹാളിൽ അത് ഇൻവിജിലേറ്റർക്ക് കൈമാറണം.

ബാധകമായവർ ഭിന്നശേഷി സർട്ടിഫിക്കറ്റ് എഴുതാനുള്ള പരിമിതി സാക്ഷ്യപ്പെടുത്തുന്ന സ്‌ക്രൈബ് സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുപോകണം. പേന, പരീക്ഷാകേന്ദ്രത്തിലേക്ക് അനുവദിക്കുന്നതല്ല. പരീക്ഷാകേന്ദ്രത്തിൽനിന്നു നൽകുന്ന പേന ഉപയോഗിച്ചേ വിവരങ്ങൾ/ഉത്തരങ്ങൾ രേഖപ്പെടുത്താൻ കഴിയൂ. നിർബന്ധമായും കൊണ്ടുപോകണമെന്ന് നിർദ്ദേശിച്ചിട്ടുള്ള രേഖകൾ കൈവശമില്ലാത്തവരെ പരീക്ഷ അഭിമുഖീകരിക്കുന്നതല്ല

അനുവദനീയമല്ലാത്തവ

ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 55 അനുസരിച്ച് പരീക്ഷാകേന്ദ്രത്തിൽ അനുവദനീയമല്ലാത്ത സാമഗ്രികൾ നിരവധിയാണ്.

• എഴുതിയ/അച്ചടിച്ച ടെക്‌സ്റ്റ്, പേപ്പർ തുണ്ടുകൾ, ജ്യോമട്രി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പെൻ, സ്കെയിൽ, റൈറ്റിംഗ് പാഡ്, പെൻഡ്രൈവ്, ഐറേസർ, ലോഗരിതം ടേബിൾ, ഇലക്‌ട്രോണിക് പെൻ/സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, വാലറ്റ്, ഗൂഗിൾസ്, ഹാൻഡ് ബാഗ്, ബൾട്ട്, ക്യാപ്, വാച്ച്/റിസ്റ്റ് വാച്ച്, ബ്രെസ്‌ലറ്റ്, ക്യാമറ, ഓർണമൻ്റ്‌സ്, മെറ്റാലിക് ഐറ്റംസ്, ആഹാരപദാർഥങ്ങൾ (തുറന്നതോ പാക്കറ്റിലുള്ളതോ), വാട്ടർ ബോട്ടിൽ, മൈക്രോ ചിപ്പ്, ക്യാമറ, ബ്ലൂ ടൂത്ത് ഡിവൈസ് തുടങ്ങിയവ ഇതിൽ ഉപയോഗിച്ചിരുന്നു.

• വിശ്വാസവുമായി ബന്ധപ്പെട്ട (ആചാരപരമായോ/സാംസ്കാരികമായോ/മതപരമായോ) ആർട്ടിക്കിൾസ്/ഒബ്ജക്റ്റ്സ് എന്നിവ ധരിച്ചിരിക്കുന്നവർ റിപ്പോർട്ട് ചെയ്യുന്ന സമയത്തിന് രണ്ടുമണിക്കൂർമുൻപ് പരിശോധനയ്ക്ക് കേന്ദ്രം ഹാജരാകണം

• ഡയബറ്റിസ് ഉള്ളവർക്ക് ചില ഇളവുകളുണ്ട്. അവർക്ക് ഹാളിൽ കൊണ്ടുപോകാൻ അനുവദിക്കപ്പെട്ടിട്ടുള്ള സാധനങ്ങളുടെ വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 60-ൽ നൽകിയിട്ടുണ്ട് (മുൻകൂട്ടി അറിയിച്ചിട്ടുള്ളതിന് വിധേയം)

• ഡ്രസ് കോഡ്: (പേജ് 56) ഹെവി ക്ലോത്‌സ്/ലോഗ് സ്ലീവ്സ് പാടില്ല. ഷൂസ് പറ്റില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽസ് എന്നിവ ആകാം. സാംസ്കാരികമായോ/ആചാരപരമായോ ഉള്ള എന്തെങ്കിലും പ്രത്യേക വസ്ത്രം ധരിക്കുന്നവർ പരിശോധനാ നടപടികൾ പൂർത്തിയാക്കാൻ 12.30-നകം കേന്ദ്രത്തിൽ എത്തണം

• ഡ്രസ് കോഡ്/കൈവശംവെക്കാൻ പാടില്ലാത്ത സാധനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകൾ എന്തെങ്കിലും അഡ്മിറ്റ് കാർഡിൽ ഉണ്ടെങ്കിൽ അതും പാലിക്കണം

സമയക്രമം

• പരീക്ഷാകേന്ദ്രം ഉച്ചയ്ക്ക് 11-ന് തുറക്കും. രണ്ടിനാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഒന്നരമണിക്കുശേഷം ആരെയും പ്രവേശിപ്പിക്കില്ല. ഉച്ചയ്ക്ക് 1.15 മുതൽ ഹാളിലേക്ക് പ്രവേശിക്കാം. നിർദ്ദേശങ്ങൾ നൽകൽ, അഡ്മിറ്റ് കാർഡ് പരിശോധന എന്നിവ 1.30 മുതൽ 1.45 വരെയായിരിക്കും. ഇൻവിജിലേറ്റർ ടെസ്റ്റ് ബുക്ക് ലെറ്റ് 1.45-ന് വിതരണം ചെയ്യും. 1.50-ന് ആവശ്യമായ ടെസ്റ്റ് വിവരങ്ങൾ ബുക്ക് ലറ്റിൽ രേഖപ്പെടുത്താം. പരീക്ഷ രണ്ടിന് തുടങ്ങും. ക്വസ്റ്റ്യൻ ബുക്ക് ലെറ്റിൽ എല്ലാ പേജുകളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. അപാകമുണ്ടെങ്കിൽ അത് മാറ്റി ശരിയായതു വാങ്ങുക. പരീക്ഷാസമയമായ മൂന്നുമണിക്കൂർ കഴിഞ്ഞേ പുറത്തിറങ്ങാൻ കഴിയൂ

• ഒഎംആർ ഷിറ്റിൽ രേഖപ്പെടുത്തുന്ന പ്രതികരണങ്ങൾ (എറസ്‌പോൺസസ്) കംപ്യൂട്ടർ സോഫ്റ്റ്‌വേർ ഉപയോഗിച്ചാണ് മൂല്യ നിർണയത്തിന് വിധേയമാക്കുന്നത്. അതിനാല് സൂക്ഷ്മതയോടെ ശീത കൈകാര്യംചെയ്യണം. അനാവശ്യമായ രേഖപ്പെടുത്തലുകളൊന്നും പാടില്ല. പൂരിപ്പിക്കേണ്ട ഭാഗങ്ങൾ പൂരിപ്പിക്കണം. ഒരിക്കൽ ഉത്തരം രേഖപ്പെടുത്തിയാൽ പിന്നീട് അത് മാറ്റാൻകഴിയില്ല. അതിനാല് ചോദ്യത്തിനു നേരേയുമുള്ള നാലു ചോയ്സുകളും മനസ്സിലാക്കി ഓരോന്നിനും ഏറ്റവും അനുയോജ്യം

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0