മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ ജൂലൈ 06 വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. #HeavyRainSchoolOff

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജ് അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ജില്ലാ കളക്ടർ അവധി നൽകി.

കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ജില്ലയിൽ ഉച്ചയോടെ മാറി നിന്ന മഴ വൈകിട്ടോടെ ശക്തമായി. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.
 
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ ഉള്‍പ്പെടുന്ന അംഗന്‍വാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ മുന്‍നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മറ്റിവെച്ചതായി വൈസ് ചാന്‍സിലര്‍ അറിയിച്ചു.

MALAYORAM NEWS is licensed under CC BY 4.0