തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സൂചന. ഇന്ന് ഉച്ചയോടെ ഫലം പുറത്തുവരുമെന്നാണ് വിവിരം. സാങ്കേതിക കാരണങ്ങളാൽ ഇതിൽ മാറ്റം വന്നാൽ നാളെ ഫലം പ്രസിദ്ധീകരിക്കും. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുക. 4,14,159 വിദ്യാർത്ഥികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. ഈ വർഷം നേരത്തെത്തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങളും വിദ്യാഭ്യാസ വകുപ്പ് റെക്കോർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.