Supreme Court News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Supreme Court News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഫോണിലൂടെ വഴക്കിടുന്ന ഭാര്യ-ഭർത്താക്കന്മാർ ആണോ നിങ്ങൾ; എങ്കിൽ സൂക്ഷിച്ചോളു #Latest_news

 




ന്യൂഡൽഹി: ഫോണിലൂടെ വഴക്കിടുന്ന ഭാര്യ-ഭർത്താക്കന്മാർ, വഴക്ക് കേസിലേക്ക് എത്താതെ ഒന്ന് ശ്രദ്ധിച്ചോ. വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ ഭാര്യ-ഭർത്താക്കന്മാരുടെ രഹസ്യ ഫോൺ സംഭാഷണങ്ങൾ തെളിവായി സ്വീകരിക്കുമെന്ന് സുപ്രീംകോടതി ഉത്തരവ്. പഞ്ചാബ് - ഹരിയാന ​ ഹെെക്കോടതികൾ പുറപ്പെടുവിച്ച ഉത്തരവ് തള്ളിയാണ് സുപ്രീംകോടതി വിധി. ‌ഭാര്യയുടെ ഫോൺ സംഭാഷണം ചോർത്തുന്നത് അവരുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന പഞ്ചാബ് ഹരിയാന കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്.

ഭാര്യയുടെ സമ്മതമില്ലാതെ ഫോൺ ചോർത്തിയത് തെറ്റാണെന്ന കോടതി വിധിയാണ് കുടുംബ കോടതിയിൽ നിന്നുമുണ്ടായത്. ജസ്റ്റിസ് ബി വി നാ​ഗരത്ന സതീഷ് ചന്ദ്ര എന്നിവർ സുപ്രീംകോടതിയിൽ ഇത് തള്ളുകയായിരുന്നു. ഫോൺ സംഭാഷണം ചോർത്താമെന്ന് വിധി പറയുകയായിരുന്നു. ഇന്ത്യൻ എവിഡൻസ് ആക്ട് 122 പ്രകാരം ഭാര്യ ഭർതൃ ബന്ധത്തിലെ സംഭാഷണങ്ങൾ, പരസ്പരം എതിർത്തുള്ള കേസുകൾ നടക്കുമ്പോൾ മാത്രമാണ് ഇവരുടെ സമ്മതം കൂടാതെ ഉപയോ​ഗിക്കാനാകുന്നതെന്നും കോടതി വിധിയിൽ പറ‍ഞ്ഞു.

നിയമ വ്യവസ്ഥയിൽ എപ്പോഴും സംഭാഷണം സുരക്ഷിതമായി ഉണ്ടാകും എന്ന് ചിന്ത ഉണ്ടാകേണ്ടതില്ലെന്നും കോടതി പറഞ്ഞു.കൃത്യമായ വിചാരണ നടക്കുന്ന സന്ദർഭത്തിൽ ഇക്കാര്യത്തിൽ വ്യത്യസ്തമായിരിക്കും. ഭരണർഘടനയിലെ 21-ാം വകുപ്പും ഇതിനോട് ചേർത്ത വായിക്കാം -കോടതി പറഞ്ഞു.

122 വകുപ്പ് പ്രകാരം എപ്പോഴും സ്വകാര്യമായി തന്നെയാണ് ഭാര്യ ഭർതൃ ബന്ധത്തിൽ ഉണ്ടാവുക. എന്നാൽ അപൂർവ്വം കേസുകളിൽ അവർ തമ്മിലുള്ള പ്രശനങ്ങളിലാണ് ഇതിനൊരപവാദമായി വിഷയത്തെ കാണുക. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നില്ലെന്നും അത്തരമൊരു അവകാശത്തിലേക്ക് കടന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.. കൃത്യമായ തെളിവ് ലഭിക്കുന്നതിലൂടെ കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നതാണ് പ്രധാന കാര്യമെന്നും ബെഞ്ച് വ്യക്തമാക്കി.

ലൈംഗികാതിക്രമ കേസ് ഒത്തുതീര്‍പ്പ് ആക്കിയാലും ഇനി അവസാനിക്കില്ല... #supreme_Court

 

 


രാജ്യത്തെ ലൈംഗികാതിക്രമ കേസുകളില്‍ ഇരയാക്കപ്പെട്ട അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഇത്തരത്തിലൊരു പഴുത് ഉപയോഗിച്ച്‌ പല പ്രതികളും കേസുകളില്‍ നിന്ന് രക്ഷ നേടുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടപ്പോഴാണ് സുപ്രീംകോടതി നിർണായക നിരീക്ഷണം നടത്തിയത്. 2022-ല്‍ രാജസ്ഥാനിലെ ഗംഗാപുർ സിറ്റിയിലുണ്ടായ ഒരു കേസാണ് സുപ്രീംകോടതിയെ ഏറെ പ്രസക്തമായ ഈ നിരീക്ഷണത്തിലേക്ക് എത്തിച്ചത്. ഗംഗാപുർ സിറ്റിയിലെ പ്രായപൂർത്തിയാകാത്ത ഒരു ദളിത് പെണ്‍കുട്ടി തൻ്റെ അധ്യാപകൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച്‌ ഒരു പരാതി നല്‍കിയിരുന്നു.

പരാതിയില്‍ ഉടൻ കേസെടുത്ത പോലീസ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെ അധ്യാപകൻ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വകാര്യമായി സന്ദർശിച്ച്‌ കുടുംബത്തിന് തൻ്റെ പേരില്‍ പരാതി ഇല്ലെന്ന് എഴുതി വാങ്ങുകയും കേസ് ഒരു തെറ്റിദ്ധാരണയുടെ പേരില്‍ നല്‍കിയതാണെന്നും ഒരു സ്റ്റാംപ് പേപ്പറില്‍ എഴുതി വാങ്ങി. തുടർന്നിത് പോലീസിന് മുന്നില്‍ ഹാജരാക്കിയതോടെ പോലീസ് കേസിലെ നടപടിക്രമങ്ങളും അന്വേഷണവും നിർത്തിവെക്കുന്ന സ്ഥിതിയുണ്ടായി. കേസ് പരിശോധിച്ച്‌ വന്നിരുന്ന രാജസ്ഥാൻ ഹൈക്കോടതിയും കേസില്‍ അധ്യാപകനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.

എന്നാല്‍, പിന്നീട് രാംജി ലാല്‍ ബൈർവാ എന്ന സാമൂഹിക പ്രവർത്തകൻ കോടതിയുടെ ഈ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്, സുപ്രധാനമായ നിരീക്ഷണമുണ്ടായത്.ഇതുസംബന്ധിച്ചുള്ള രാജസ്ഥാൻ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.

ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ അവസാന പ്രവർത്തി ദിനം ഇന്ന്, പടിയിറങ്ങുന്നത് സുപ്രധാന വിധികൾ പ്രസ്ഥാവിച്ച്. #DYChandrachud

സുപ്രീം കോടതി ചീഫ് ജസ്റ്റിസി ഡി വൈ ചന്ദ്രചൂഡിൻ്റെ സുപ്രീം കോടതിയിലെ അവസാന പ്രവൃത്തി ദിനമാണ് ഇന്ന്.   2 വർഷം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചു.   ഡി വൈ ചന്ദ്രചൂഡ് നവംബർ 10 ഞായറാഴ്ച ചീഫ് ജസ്റ്റിസായി വിരമിക്കും.ശനി, ഞായർ പൊതു അവധിയായതിനാൽ ഇന്നാണ് അവസാന പ്രവൃത്തി ദിനം.

ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ പിൻഗാമിയായി അൻപതാമത് ചീഫ് ജസ്റ്റിസായാണ് ധനഞ്ജയ വൈ ചന്ദ്രചൂഡ് ഈ സ്ഥാനത്ത് എത്തുന്നത്.

ഇന്ത്യയുടെ 16മത് ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ഡി. വൈ. ചന്ദ്രചൂഡ്.

ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിലാണ് ഡോ. ഡിവൈ ചന്ദ്രചൂഡിന്റെ വിധികളിലേറെയും. സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ശബരിമല സ്ത്രീപ്രവേശനം, പങ്കാളി ഇതര ബന്ധം, സ്വവര്‍ഗ്ഗ വിവാഹം, ബാബറി മസ്ജിദ് കേസ്, ഇലക്ടറല്‍ ബോണ്ട് കേസ് തുടങ്ങിയ സുപ്രധാന വിധികൾ പുറപ്പെടുവിച്ചതും ഡി.വൈ ചന്ദ്രരചൂഡ് ആണ്.

ആർത്തവ അവധി സ്ത്രീകൾക്ക് ജോലിനൽകുന്നതിൽ തൊഴിലുടമകൾക്ക് താത്പര്യം ഇല്ലാതാക്കിയേക്കും... #Supreme_Court

 

 


 വനിതകൾക്ക് ജോലിനൽകുന്നതിൽ തൊഴിലുടമകൾക്ക് താൽപര്യം ഇല്ലാതാക്കാൻ ആർത്തവ അവധി ഇടയാക്കിയേക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

അതേസമയം, ആര്‍ത്തവ അവധി അനുവദിച്ചാല്‍ കൂടുതല്‍ വനിതകള്‍ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇക്കാര്യത്തതില്‍ സമഗ്രമായ ഒരു നയം രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാനും സുപ്രീംകോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അരവിന്ദ് കെജ്രിവാളിന് ഇന്നും ആശ്വാസമില്ല... #Aravind_Kejriwal

 


ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആശ്വാസമില്ല. മദ്യനയക്കേസില്‍ വിചാരണക്കോടതി നല്‍കിയ ജാമ്യം ഹൈക്കോടതി താല്‍കാലികമായി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രിംകോടതി മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി. നാളെ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. മുന്‍ വിധിയോടെ കാര്യങ്ങളെ കാണാനാകില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഡല്‍ഹി ഹൈക്കോടതി ഉടന്‍ ഉത്തരവ് പറയുമെന്ന് എ എസ് ജി സുപ്രിംകോടതിയെ കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ തീരുമാനം സ്റ്റേ ചെയ്യണമെന്ന് കെജ്രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചെങ്കിലും സുപ്രിംകോടതി വിസമ്മതം അറിയിക്കുകയാണ് ഉണ്ടായത്.

ഡല്‍ഹി റൗസ് അവന്യു കോടതി അനുവദിച്ച ജാമ്യമാണ് ഡല്‍ഹി ഹൈക്കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നത്. തങ്ങളുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെടുകയും ഹൈക്കോടതി സ്‌റ്റേ അനുവദിക്കുകയുമായിരുന്നു. ഇ ഡിയുടെ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് ജാമ്യത്തിന് താത്ക്കാലിക സ്റ്റേ നല്‍കിയിരിക്കുന്നത്.

കെജ്രിവാളിനെതിരെ യാതൊരു തെളിവുകളും സമര്‍പ്പിക്കാന്‍ നാളിതുവരെയായിട്ടും ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാളിനെതിരെ ഇ ഡി ആരോപിക്കുന്ന മുഴുവന്‍ കാര്യങ്ങളും കേസില്‍ മാപ്പുസാക്ഷിയായവരുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ റൗസ് അവന്യു കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ ഡിയുടെ വാദം. ആരോപണങ്ങളല്ലാതെ കെജ്രിവാളിനെതിരെ കോടതിയില്‍ അനുബന്ധ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.

കേന്ദ്രത്തിന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി ; കേരളത്തെ സാമ്പത്തികമായി തളർത്താനുള്ള ശ്രമങ്ങൾക്കെതിരെ വിമർശനം. #SupremeCourt

ന്യൂഡൽഹി : കടമെടുപ്പ് പരിധി കേസിൽ കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതി.  ഉപാധികളില്ലാതെ 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തെ അനുവദിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു  21,000 കോടി അധികമായി കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ കേന്ദ്രത്തോടും കേരളത്തോടും കോടതി നിർദേശിച്ചു.  ബുധനാഴ്ച വൈകീട്ട് സെക്രട്ടറിതല ചർച്ച നടത്താനാണ് നിർദേശം.

 ഈ സാമ്പത്തിക വർഷം 13,608 കോടി രൂപ കൂടി കടമെടുക്കാൻ കേരളത്തിന് അധികാരമുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.  എന്നാൽ കേരളം സുപ്രീം കോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്ന വ്യവസ്ഥ കേന്ദ്രം മുന്നോട്ടു വച്ചിരുന്നു.  കേന്ദ്രത്തിൻ്റെ ഈ നിലപാടിനെ സുപ്രീം കോടതി വിമർശിച്ചു.  കേന്ദ്രത്തിനെതിരെ സ്യൂട്ട് പെറ്റീഷൻ നൽകാൻ കേരളത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.  ആ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

കേന്ദ്രത്തിലെയും കേരളത്തിലെയും രാഷ്ട്രീയ നേതാക്കൾ ചർച്ചകൾ നടത്തുമ്പോൾ വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് സുപ്രീം കോടതി.  എല്ലാവരും പ്രസ്താവനകൾ നടത്തുന്നുണ്ടെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.  എന്നാൽ കേന്ദ്രത്തിൽ ഒരു പ്രസ്താവനയും നടത്തുന്നില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട രമണിയും അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട രാമനും ഹാജരായി.  കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റാൻഡിംഗ് കോൺസൽ സി കെ ശശി, സീനിയർ ഗവൺമെൻ്റ് പ്ലീഡർ വി.  മനു എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0