ആർത്തവ അവധി സ്ത്രീകൾക്ക് ജോലിനൽകുന്നതിൽ തൊഴിലുടമകൾക്ക് താത്പര്യം ഇല്ലാതാക്കിയേക്കും... #Supreme_Court

 

 


 വനിതകൾക്ക് ജോലിനൽകുന്നതിൽ തൊഴിലുടമകൾക്ക് താൽപര്യം ഇല്ലാതാക്കാൻ ആർത്തവ അവധി ഇടയാക്കിയേക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

അതേസമയം, ആര്‍ത്തവ അവധി അനുവദിച്ചാല്‍ കൂടുതല്‍ വനിതകള്‍ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇക്കാര്യത്തതില്‍ സമഗ്രമായ ഒരു നയം രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാനും സുപ്രീംകോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0