ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന്റെ പിൻഗാമിയായി അൻപതാമത് ചീഫ് ജസ്റ്റിസായാണ് ധനഞ്ജയ വൈ ചന്ദ്രചൂഡ് ഈ സ്ഥാനത്ത് എത്തുന്നത്.
ഇന്ത്യയുടെ 16മത് ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ഡി. വൈ. ചന്ദ്രചൂഡ്.
ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിലാണ് ഡോ. ഡിവൈ
ചന്ദ്രചൂഡിന്റെ വിധികളിലേറെയും. സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ശബരിമല
സ്ത്രീപ്രവേശനം, പങ്കാളി ഇതര ബന്ധം, സ്വവര്‍ഗ്ഗ വിവാഹം, ബാബറി മസ്ജിദ്
കേസ്, ഇലക്ടറല്‍ ബോണ്ട് കേസ് തുടങ്ങിയ സുപ്രധാന വിധികൾ പുറപ്പെടുവിച്ചതും ഡി.വൈ ചന്ദ്രരചൂഡ് ആണ്.