ന്യൂഡൽഹി: ഫോണിലൂടെ വഴക്കിടുന്ന ഭാര്യ-ഭർത്താക്കന്മാർ, വഴക്ക് കേസിലേക്ക് എത്താതെ ഒന്ന് ശ്രദ്ധിച്ചോ. വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ ഭാര്യ-ഭർത്താക്കന്മാരുടെ രഹസ്യ ഫോൺ സംഭാഷണങ്ങൾ തെളിവായി സ്വീകരിക്കുമെന്ന് സുപ്രീംകോടതി ഉത്തരവ്. പഞ്ചാബ് - ഹരിയാന ഹെെക്കോടതികൾ പുറപ്പെടുവിച്ച ഉത്തരവ് തള്ളിയാണ് സുപ്രീംകോടതി വിധി. ഭാര്യയുടെ ഫോൺ സംഭാഷണം ചോർത്തുന്നത് അവരുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന പഞ്ചാബ് ഹരിയാന കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്.
ഭാര്യയുടെ സമ്മതമില്ലാതെ ഫോൺ ചോർത്തിയത് തെറ്റാണെന്ന കോടതി വിധിയാണ് കുടുംബ കോടതിയിൽ നിന്നുമുണ്ടായത്. ജസ്റ്റിസ് ബി വി നാഗരത്ന സതീഷ് ചന്ദ്ര എന്നിവർ സുപ്രീംകോടതിയിൽ ഇത് തള്ളുകയായിരുന്നു. ഫോൺ സംഭാഷണം ചോർത്താമെന്ന് വിധി പറയുകയായിരുന്നു. ഇന്ത്യൻ എവിഡൻസ് ആക്ട് 122 പ്രകാരം ഭാര്യ ഭർതൃ ബന്ധത്തിലെ സംഭാഷണങ്ങൾ, പരസ്പരം എതിർത്തുള്ള കേസുകൾ നടക്കുമ്പോൾ മാത്രമാണ് ഇവരുടെ സമ്മതം കൂടാതെ ഉപയോഗിക്കാനാകുന്നതെന്നും കോടതി വിധിയിൽ പറഞ്ഞു.
നിയമ വ്യവസ്ഥയിൽ എപ്പോഴും സംഭാഷണം സുരക്ഷിതമായി ഉണ്ടാകും എന്ന് ചിന്ത ഉണ്ടാകേണ്ടതില്ലെന്നും കോടതി പറഞ്ഞു.കൃത്യമായ വിചാരണ നടക്കുന്ന സന്ദർഭത്തിൽ ഇക്കാര്യത്തിൽ വ്യത്യസ്തമായിരിക്കും. ഭരണർഘടനയിലെ 21-ാം വകുപ്പും ഇതിനോട് ചേർത്ത വായിക്കാം -കോടതി പറഞ്ഞു.
122 വകുപ്പ് പ്രകാരം എപ്പോഴും സ്വകാര്യമായി തന്നെയാണ് ഭാര്യ ഭർതൃ ബന്ധത്തിൽ ഉണ്ടാവുക. എന്നാൽ അപൂർവ്വം കേസുകളിൽ അവർ തമ്മിലുള്ള പ്രശനങ്ങളിലാണ് ഇതിനൊരപവാദമായി വിഷയത്തെ കാണുക. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നില്ലെന്നും അത്തരമൊരു അവകാശത്തിലേക്ക് കടന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.. കൃത്യമായ തെളിവ് ലഭിക്കുന്നതിലൂടെ കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നതാണ് പ്രധാന കാര്യമെന്നും ബെഞ്ച് വ്യക്തമാക്കി.