കെജ്രിവാൾ പുറത്തേക്ക്, സിബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.. #AravindKejriwal
മദ്യനയ അഴിമതിക്കേസ്: കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സിബിഐ സുപ്രിംകോടതിയില്‍ മറുപടി നല്‍കും... #Aravind_Kejriwal
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന് എതിരെയാണ് അരവിന്ദ് കെജ്രിവാള്‍ സുപ്രിംകോടതിയെ സമീപിച്ചത്. തന്നെ അറസ്റ്റ് ചെയ്ത സിബിഐ നടപടി നിയമവിരുദ്ധമാണെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ വാദം. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഭരണഘടനാപരമായാണ് പ്രവര്‍ത്തിച്ചത് എന്നുമാണ് സിബിഐയുടെ നിലപാട്.
അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത സിബിഐ ഇന്ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. സിബിഐ നടപടികള്‍ വിചാരണ വൈകിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്ന് അരവിന് കെജ്രിവാളിന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ പരാതിപ്പെട്ടിട്ടുണ്ട്. കെജ്രിവാളിന് ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ ആം ആദ്മി പാര്‍ട്ടിക്ക് അത് വലിയ രാഷ്ട്രീയ ഊര്‍ജമായി ഈ ഘട്ടത്തില്‍ മാറും.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കുക. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസില്‍ കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഓഗസ്റ്റ് 27 വരെയാണ് ഡല്‍ഹി കോടതി നീട്ടിയിരുന്നത്. ഡല്‍ഹിയില്‍ മദ്യനയ രൂപീകരണത്തിനായി കോഴ വാങ്ങിയെന്നാണ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരായ കേസ്.
അരവിന്ദ് കെജ്രിവാളിന് ഇന്നും ആശ്വാസമില്ല... #Aravind_Kejriwal
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആശ്വാസമില്ല. മദ്യനയക്കേസില്‍ വിചാരണക്കോടതി നല്‍കിയ ജാമ്യം ഹൈക്കോടതി താല്‍കാലികമായി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രിംകോടതി മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി. നാളെ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. മുന്‍ വിധിയോടെ കാര്യങ്ങളെ കാണാനാകില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഡല്‍ഹി ഹൈക്കോടതി ഉടന്‍ ഉത്തരവ് പറയുമെന്ന് എ എസ് ജി സുപ്രിംകോടതിയെ കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ തീരുമാനം സ്റ്റേ ചെയ്യണമെന്ന് കെജ്രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചെങ്കിലും സുപ്രിംകോടതി വിസമ്മതം അറിയിക്കുകയാണ് ഉണ്ടായത്.
ഡല്‍ഹി റൗസ് അവന്യു കോടതി അനുവദിച്ച ജാമ്യമാണ് ഡല്‍ഹി ഹൈക്കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നത്. തങ്ങളുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെടുകയും ഹൈക്കോടതി സ്‌റ്റേ അനുവദിക്കുകയുമായിരുന്നു. ഇ ഡിയുടെ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് ജാമ്യത്തിന് താത്ക്കാലിക സ്റ്റേ നല്‍കിയിരിക്കുന്നത്.
കെജ്രിവാളിനെതിരെ യാതൊരു തെളിവുകളും സമര്‍പ്പിക്കാന്‍ നാളിതുവരെയായിട്ടും ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാളിനെതിരെ ഇ ഡി ആരോപിക്കുന്ന മുഴുവന്‍ കാര്യങ്ങളും കേസില്‍ മാപ്പുസാക്ഷിയായവരുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ റൗസ് അവന്യു കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ ഡിയുടെ വാദം. ആരോപണങ്ങളല്ലാതെ കെജ്രിവാളിനെതിരെ കോടതിയില്‍ അനുബന്ധ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.
കെജ്‌രിവാളിന് ഉടൻ മോചനമില്ല, ജയിലിൽ തുടരും... #Aravind_Kejriwal
മദ്യനയ അഴിമതിക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് പറഞ്ഞു. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു.
വിധി പറയുന്നത് വരെ അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും.ഇന്ന് ഉച്ചയോടെ കെജ്രിവാൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇഡി അതിരാവിലെ ഹൈക്കോടതിയെ സമീപിച്ച് കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്ത് കേസിൽ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയതോടെയാണ് ജയിൽ മോചനം വൈകുമെന്ന് ഉറപ്പായത്.
അതേസമയം അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ തന്നെ ഡൽഹിയിൽ ആം ആദ്മി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്. മദ്യ നയക്കേസ് പരിഗണിക്കുന്ന റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്.
കെജ്‌രിവാളിന് തിരിച്ചടി: ജാമ്യം നീട്ടാനുള്ള അപേക്ഷ സ്വീകരിച്ചില്ല.... #Aravind_Kejriwal
കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും..... #Aravind_Kejriwal
ഒടുവില്‍ കെജ്‌രിവാള്‍ പുറത്തേക് ; ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി... #Aravind_Kejriwal
ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ ഒന്നുവരെ ഉപാധികളോടെയാണ് ജാമ്യം.ജാമ്യ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാം.
കെജ്‌രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാൽ പ്രശ്‌നമില്ലെന്ന് കോടതി ഇഡിയോട് പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഔദ്യോഗിക കൃത്യനിർവഹണം നടത്താൻ കെജ്‌രിവാളിന് കഴിയുന്നില്ല. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നതിൽ ഇഡിയുടെ കാലതാമസവും ഹർജി പരിഗണിക്കവെ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്‌രിവാളിൻ്റെ ഹർജിയിൽ വാദം തുടരും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലമായതിനാൽ അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ആം ആദ്മി പാർട്ടി ശ്രമിക്കുന്നത്. ഇഡിയുടെ തിരിച്ചടിയുടെ അടിസ്ഥാനത്തിലായിരിക്കും എഎപിയുടെ പോരാട്ടം. കെജ്രിവാളിന് ജാമ്യം ലഭിച്ചയുടൻ ആം ആദ്മി പാർട്ടി പ്രവർത്തകർ പാർട്ടി ആസ്ഥാനത്തെത്തി ആഘോഷം തുടങ്ങി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സിങ്ങും ഇന്ന് ഡൽഹിയിലെത്തും. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കുന്നത് വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.
ഡൽഹി മുഖ്യമന്ത്രിയെ 'കൊല്ലാൻ' ശ്രമിച്ചുവെന്ന എഎപി ആരോപണത്തിനിടെ അരവിന്ദ് കെജ്‌രിവാളിന് തിഹാറിൽ ജയിലിൽ നിന്ന് ഇൻസുലിൻ ലഭിച്ചു...#DelhiNews
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതിനെ തുടർന്ന് 'ലോ ഡോസ്' ഇൻസുലിൻ നൽകിയെന്ന് തിഹാർ ജയിൽ അധികൃതർ പറഞ്ഞു. എയിംസ് ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരമാണ് ഇൻസുലിൻ നൽകിയത് ,” രാത്രി 7 മണിയോടെ അദ്ദേഹത്തിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 217 ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിഹാറിലെ ഡോക്ടർമാർ അദ്ദേഹത്തിന് ഇൻസുലിൻ നൽകാൻ തീരുമാനിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിൽ 20 ന് മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ എയിംസ് വിദഗ്ധർ, ഷുഗർ ലെവൽ ഒരു പരിധി കടന്നാൽ ഇൻസുലിൻ നൽകാമെന്ന് തിഹാർ ഡോക്ടർമാരെ അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തിഹാറിൽ കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 കടന്നതായി എഎപി വൃത്തങ്ങൾ അറിയിച്ചു. കുറച്ചു നാളായി ഷുഗർ ലെവൽ കൂടിക്കൊണ്ടിരുന്ന ഇയാള്‍ക്ക് ജയിലിൽ ആദ്യമായാണ് ഇൻസുലിൻ നൽകുന്നതെന്ന് അവർ പറഞ്ഞു.
കെജ്‌രിവാളിന് വീണ്ടും തിരിച്ചടി; ഡോക്ടറുമായി 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സിനുള്ള അപേക്ഷ കോടതി തള്ളി... #DelhiNews
മോഡി സർക്കാർ അരവിന്ദ് കെജ്‌രിവാളിനെ ജയിലിൽ വച്ച് കൊല്ലും ; ഗുരുതര ആരോപണവുമായി കെജ്‌രിവാളിന്റെ ഭാര്യ. #AravindKejriwal
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തൻ്റെ ഭർത്താവിനെ ജയിലിൽ വച്ച് കൊല്ലാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത. ഇൻസുലിൻ നൽകാൻ വിസമ്മതിച്ചെന്നും അദ്ദേഹത്തെ കൊല്ലാൻ മോഡി സർക്കാർ ശ്രമിക്കുന്നുവെന്നും ആരോപിച്ചു.
ഭാരതീയ ജനതാ പാർട്ടിയുടെ 'സ്വേച്ഛാധിപത്യ'ത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നുചേർന്ന് പോരാടുമെന്നും വിജയിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
റാഞ്ചിയിലെ ഉൽഗുലൻ ന്യായ് റാലിയിലാണ് സുനിത ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്, "അവർ എൻ്റെ ഭർത്താവ് അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാൻ ആഗ്രഹിക്കുന്നു, അദ്ദേഹത്തിന്റെ ഭക്ഷണം പോലും സുരകാശിതമല്ല, അദ്ദേഹത്തിന് ഇൻസുലിൻ നൽകുന്നില്ല, എൻ്റെ ഭർത്താവ് പ്രമേഹ രോഗിയാണ്, 12 വർഷമായി ഇൻസുലിൻ കഴിക്കുന്നു." അദ്ദേഹത്തിന് പ്രതിദിനം 50 യൂണിറ്റ് ഇൻസുലിൻ ആവശ്യമാണ്.
ജനങ്ങൾക്ക് വേണ്ടി 'പൊതു സേവനം' ചെയ്തതിനാണ് തൻ്റെ ഭർത്താവിനെ ജയിലിലേക്ക് അയച്ചതെന്നും അദ്ദേഹത്തിനെതിരെ ഒരു കുറ്റവും തെളിയിക്കാനായില്ലെന്നും അവർ അവകാശപ്പെട്ടു.
സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി ജയിക്കുമെന്നും ജയിലിൻ്റെ വാതിലുകൾ പൊട്ടിച്ച് അരവിന്ദ് കെജ്രിവാളും ഹേമന്ദ് സോറനും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കെജ്രിവാളിനെ അറസ്റ്റ് ചെയ്തു. കെജ്രിവാൾ ഇപ്പോൾ തിഹാർ ജയിലിലാണ്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31ന് സോറനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.







വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.