പരീക്ഷകളിൽ മാർക്ക് കുറയുകയോ തോൽക്കുകയോ ചെയ്തോ ? എങ്കിൽ വിഷമിക്കേണ്ട, പുനർ മൂല്യ നിർണ്ണയത്തിനും സേവ് എ ഇയർ അഥവാ സേ പരീക്ഷയ്ക്കും അവസരമുണ്ട്. ഏറ്റവും വേഗത്തിൽ തന്നെ ഇവയ്ക്കായി അപേക്ഷിക്കുകയും പഠിക്കുവാൻ തുടങ്ങുകയും ചെയ്താൽ പരീക്ഷകളിൽ ജയിക്കാവുന്നതാണ്. വിജയിച്ചവർക്ക് ലഭിക്കുന്ന അതേ പരിഗണന ലഭിക്കുകയും അവരോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുകയും ചെയ്യാം.
SSLC പുനർ മൂല്യനിർണ്ണയതിനായി 9 മുതല്‍ 15 വരെ അപേക്ഷിക്കാം. മെയ് 28 മുതല്‍ ജൂണ്‍ 6 വരെയായിരിക്കും സേ പരീക്ഷ. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
പ്ലസ് ടു സേ (സേവ് എ ഇയർ SAY) പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കും. സേ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 13ാം തീയതിയാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം പതിനാലാം തീയതിയാണ്.
സേ, പുനർ മൂല്യ നിർണ്ണയതിനായി പഠിച്ച സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.