ഒറ്റമുറിയില്‍ നിന്ന് വിജയത്തിലേക്ക് ; 17 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന നേപ്പാള്‍ സ്വദേശിനിക്ക് എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ്‌; #SSLC

 

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നേപ്പാൾ സ്വദേശി വിനീതയെ മന്ത്രി ആർ ബിന്ദു അനുമോദിച്ചു. വിനീതയുടെ നേട്ടം ഏറെ ശോഭനമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കല്ലേറ്റുംകര ബി.വി.എം.എച്ച്. എസി ലെ വിദ്യാർത്ഥിനിയാണ് വിനീത.
ഗൈഡ്സ് പ്രസ്ഥാനത്തിൽ രാജ്യപുരസ്കാരവും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഉപജില്ലയിൽ ഗ്രൂപ്പ് ഡാൻസിലും എ ഗ്രേഡ് നേടിയിട്ടുണ്ട്.

നേപ്പാളിൽ നിന്നെത്തിയ ഇവർ 17 വർഷമായി കേരളത്തിൽ താമസിക്കുന്നു. ആളൂർ പഞ്ചായത്തിലെ കല്ലേറ്റുംകര  സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസിൽ നടത്തുന്ന ഏ.ഡി. ആൻഡ് സൺസ് മിഠായി കമ്പനിയിൽ ആണ്  വിനീതയുടെ അച്ഛൻ ബാൽ ബഹാദൂർ ജോലി ചെയ്യുന്നത്.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും വിനീത മിടുക്കി ആയിരുന്നു. പരിമിതമായ ചുറ്റുപാടുകൾക്കിടയിലും പഠനത്തിലും കലാ-സാമൂഹിക പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ വിനിതയ്ക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.