April 24 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
April 24 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 24 ഏപ്രിൽ 2025 | #NewsHeadlines

• ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ആക്രമണത്തെ മന്ത്രിസഭ സമിതിയോഗം അപലപിച്ചു. തിരിച്ചടിയുടെ ഭാഗമായി അട്ടാരി അതിർത്തി അടയ്ക്കും. പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കി. പാക് പൗരന്മാർക്ക് വിസ നൽകില്ലെന്നും തീരുമാനം.

• ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ ഏജന്‍സികള്‍. മൂന്ന് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

• തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ.

• പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ സംസ്‌കാരം നാളെ. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

• 2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക്‌ (കീം) ബുധനാഴ്ച തുടക്കമായി.

• ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വത്തിക്കാനിലേക്ക് പതിനായിരക്കണക്കിന് വിശ്വാസികൾ.

• പുതിയ അധ്യയന വർഷം മുതൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ സബ‌്ജക്ട് മിനിമം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം കോട്ടണ്‍ഹില്‍ സ്കൂളില്‍ നിർവഹിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

• ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.3 ശതമാനമായി കുറച്ച് ലോകബാങ്ക്. താരിഫ് യുദ്ധം ഉള്‍പ്പെടെയുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് വളര്‍ച്ചയില്‍ 0.4 പോയിന്റിന്റെ കുറവ് വരുത്തിയത്.

സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക്, നമുക്ക് വേണ്ടി, രാജ്യത്തിന് വേണ്ടി വോട്ട് ചെയ്യുക.. #LoksabhaElection2024

സംസ്ഥാനത്ത് ഇന്ന് വോട്ടെടുപ്പ്, ഒന്നരമാസം നീണ്ട പ്രചാരണത്തിന്റെ ഫലം ഇന്ന് പോളിംഗ് ബൂത്തുകളിൽ പ്രകടമാകും. വോട്ടെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മോക്ക് പോളിംഗ് പോലുള്ള കാര്യങ്ങൾ അവസാന ഘട്ടത്തിലേക്ക്. സ്ഥാനാർത്ഥികളുടെ ഇലക്ഷൻ ഏജന്റുമാർ ബൂത്തിലെത്തി കഴിഞ്ഞു.

രാജ്യം വളരെ അസന്നിഗ്ധമായ ഘട്ടത്തിലാണ് വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. നീണ്ട പത്തു വർഷം നീണ്ട നരേന്ദ്ര മോഡി സർക്കാരിന്റെ അവസാനമോ അതോ തുടർച്ചയോ എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും പ്രത്യേകതയും. ലോകത്തിലെ ഏറ്റവും വലിയ പരമാധികാര ജനാധിപത്യ മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ലോക രാജ്യങ്ങൾക്കിടയിൽ വളരെ പരിതാപകരമായ അവസ്‌ഥയിലാണ്‌ എന്നത് യാഥാർഥ്യമാണ്. 2020 -ൽ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റവുവാനുള്ള മുൻ രാഷ്ട്രപതികൂടിയായ എ.പി.ജെ അബ്ദുൾകലാമിന്റെ കാഴ്ചപ്പാടുകൾ ഇന്ന് ഇവിടെ എത്തി നില്കുന്നുന്നു എന്നു മാത്രം നോക്കിയാൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ മനസിലാകുന്നതാണ്.
ശാസ്ത്ര - സാങ്കേതിക മേഖലകളിൽ കുതിച്ചു ചാടേണ്ട നാം 'പൈതൃകം' എന്ന പേരിൽ പിന്നോട്ട് സഞ്ചരിക്കുന്ന കാഴ്ച വേദനാ ജനകമാണ്.
രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരവും വളരെ താഴ്ന്ന നിലയിൽ ആണ്. സമ്പാദ്യം എന്നത് ചുരുക്കം ചിലരിലേക്ക് ചുരുങ്ങുകയും മറ്റുള്ളവർ ദരിദ്രരായി തുടരുകയും ചെയ്യുന്നതിന് പിന്നിലെ കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ്.
ഇന്ധന - പാചക വാതക വില, കേരളത്തെ രാഷ്ട്രീയ പക പോക്കലിന്റെ പേരിൽ ഒറ്റപ്പെടുത്തൽ, തൊഴിൽ ലഭ്യമാക്കുന്നതിലെ പരാജയം, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കൽ, അഴിമതിയുടെ ഔപചാരിക പേരായ ഇലക്ട്രൽ ബോണ്ട്, എതിരാളികളെ മുൻപെങ്ങും കാണാത്ത വിധം ഈഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തൽ, എതിർക്കുന്നവരെ കൊലപ്പെടുത്തൽ, നുണ പ്രചാരണം, ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങൾ, മതപരമായ വേർതിരിവ്, വെറുപ്പും വിദ്വേഷവും വളർത്തൽ തുടങ്ങിയ കാര്യങ്ങൾ വോട്ടിങ്ങിൽ പ്രതിഫലിക്കും.
ശക്തമായ പ്രതിപക്ഷം പോലും ഇല്ലാതാക്കി ഏകാധിപത്യരീതിയിലേക്ക് രാജ്യം പോകുന്നതിനെതിരെയുള്ള നമ്മുടെ പ്രതികരണമാകട്ടെ വോട്ടിങ്.
എല്ലാവരും കണക്കാണ് എന്നുള്ള അരാഷ്ട്രീയ ചിന്തഗതിയാണ് ഇപ്പോഴും നിങ്ങൾക്ക് എങ്കിൽ ഒന്നുകൂടി സ്വയം ചിന്തിക്കുവാനുള്ള അവസാന നിമിഷമാണ് ഇത്.
എല്ലാവരും വോട്ടിങ് വിനിയോഗിക്കുകയും, അത് നമ്മിടെ രാജ്യത്തിന്റെ നിലനിൽപ്പിനായി ഉപകരപ്രദമാകുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള ഉപാധി ആയി കാണുകയും ചെയ്യേണ്ടതാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിനായി നമുക്കും വോട്ട് ചെയ്യാം.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 24 ഏപ്രിൽ 2024 #NewsHeadlines

● സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നുവരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി കേരള സര്‍ക്കാര്‍. സ്ഥാപനങ്ങളും പൊതുജനങ്ങളും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജാഗരൂകരാകണം, ഊര്‍ജ്ജ സംരക്ഷണ പരിപാടികളുമായി സഹകരിക്കണം എന്നുമാണ് നിർദേശം.

● ഗാസയിലെ ഇസ്രയേൽ വംശഹത്യ 200 ദിവസം പിന്നിടുമ്പോഴും സമാധാനം അകലെ. ലോകരാഷ്‌ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും വിലക്കിയിട്ടും  ഗാസയ്‌ക്കെതിരായ ആക്രമണങ്ങൾ ശക്തമായി തുടരുന്നു.

● മാസങ്ങള്‍ക്കു ശേഷം നാസയുടെ നക്ഷത്രാന്തര പര്യടന പേടകമായ വോയേജർ ഭൂമിയിലേക്ക് മനസിലാക്കാനാവുന്ന സന്ദേശങ്ങൾ അയച്ചതായി നാസ.

● സൗരയൂഥം വിട്ട് ഇന്റര്‍സ്‌റ്റെല്ലാർ സ്‌പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിര്‍മിത വസ്തുവാണ് വോയേജര്‍-1.  പിന്നാലെ തന്നെ വോയേജര്‍-2 ഉം ഈ നേട്ടം കൈവരിച്ചു.

● തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്ന കെ സ്മാർട്ടിൽ ഇനി കെട്ടിട രേഖകളും ലഭിക്കും. ഇതോടെ തദ്ദേശസ്ഥാപനങ്ങൾ വഴി ഭൂമി, കെട്ടിട സംബന്ധമായ എല്ലാ സേവനങ്ങളും സുഗമമായി നടത്താനാകും.

● എട്ടുപേരുടെ ജീവനെടുത്ത കളമശേരി സ്‌ഫോടന കേസിൽ പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച 3578 പേജുള്ള കുറ്റപത്രത്തിൽ തമ്മനം ചിലവന്നൂർ വേലിക്കകത്ത് ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി.

● ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനത്തില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. വംശീയ കലാപം ഇപ്പോഴും ശമിച്ചിട്ടില്ലാത്ത മണിപ്പൂരിലും മറ്റിടങ്ങളിലും വ്യാപക മനുഷ്യാവകാശ ലംഘനം തുടരുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടുന്നു.

● ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തകര്‍പ്പന്‍ ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 6 വിക്കറ്റിന്റെ ജയമാണ് നേടിയിരിക്കുന്നത്.

● മധ്യദൂര ബാലിസ്റ്റിക് മിസൈലിന്റെ പുതിയ വകഭേദം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സ്ട്രൈക്ക് റേഞ്ച് എയര്‍-ലേഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍ ആണ് വിജയകരമായി പരീക്ഷിച്ചത്. 250 കിലോമീറ്റര്‍ പ്രഹര ശേഷി ഉള്ളതാണ് മിസൈല്‍.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 24 ഏപ്രിൽ 2023 | #News_Headlines

● ഇന്ത്യന്‍ തെരുവോരങ്ങളില്‍ ക്രിക്കറ്റ് ജ്വരം പടർത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന അഞ്ച് അടി അഞ്ച് ഇഞ്ചുകാരൻ ഇന്ന് 50 പിറന്നാളിന്റെ നിറവിൽ.

● രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. പ്രധാനമന്ത്രിയുടെ റോഡ് ഷോ, ബിജെപിയുടെ യുവം കോണ്‍ക്ലേവ് എന്നിവയാണ് കൊച്ചിയിലെ മുഖ്യപരിപാടികള്‍.

● സർക്കസ് കുലപതി ജെമിനി ശങ്കരൻ(99) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു.

● പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴുപേരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടിട്ടും ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണെതിരെ  കേസെടുക്കാത്തതിൽ പ്രതിഷേധിച്ച്‌ ഗുസ്‌തി താരങ്ങൾ വീണ്ടും സമരം തുടങ്ങി.

● സര്‍വീസിന് സജ്ജമായി ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യഘട്ടം 25ന് പ്രവര്‍ത്തനം തുടങ്ങും. രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റിമോട്ടിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍, ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് ആദ്യ ബോട്ട് വൈപ്പിനിലേക്ക് തിരിക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0