• ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം
പുറത്തുവിട്ട് സുരക്ഷാ ഏജന്‍സികള്‍. മൂന്ന് പേരുടെ ചിത്രങ്ങളാണ്
പുറത്തുവിട്ടത്.
• തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ.
ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ.
• പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി
എന്‍.രാമചന്ദ്രന്റെ സംസ്‌കാരം നാളെ. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രി
മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
• 2025-26 അധ്യയന വർഷത്തെ
എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന
പരീക്ഷയ്ക്ക് (കീം) ബുധനാഴ്ച തുടക്കമായി.
• ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ അന്തരിച്ച ഫ്രാന്‍സിസ്
മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വത്തിക്കാനിലേക്ക്
പതിനായിരക്കണക്കിന് വിശ്വാസികൾ.
• പുതിയ അധ്യയന വർഷം മുതൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ സബ‌്ജക്ട് മിനിമം
നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച
പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം കോട്ടണ്‍ഹില്‍ സ്കൂളില്‍
നിർവഹിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
• ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.3 ശതമാനമായി കുറച്ച് ലോകബാങ്ക്. താരിഫ്
യുദ്ധം ഉള്‍പ്പെടെയുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് വളര്‍ച്ചയില്‍ 0.4
പോയിന്റിന്റെ കുറവ് വരുത്തിയത്.