Voting എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Voting എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്ന് കേരളം വിധിയെഴുതുന്ന ദിവസം; 43 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ. #Kerala_Vote_Counting

ആദ്യം പോസ്റ്റൽ ബാലറ്റ്; എട്ടരയോടെ ഇവിഎം ഫലസൂചനകൾ, വൈകിട്ട് ഔദ്യോഗിക പ്രഖ്യാപനം


ഇരുപത്തിനാല് ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് വോട്ടെണ്ണൽ ആരംഭിക്കുന്നു. 43 കേന്ദ്രങ്ങളിലായി രാവിലെ 8ന്‍ നടപടികൾ തുടങ്ങും. രാവിലെ 7ഓടെ സ്ട്രോങ് റൂമുകൾ സ്ഥാനാർഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ വീഡിയോ റെക്കോർഡിംഗോടെ തുറക്കും.

ആദ്യമായി പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. തുടർന്ന് രാവിലെ 8.30ഓടെ ഇവിഎം വോട്ടുകളും എണ്ണൽ ആരംഭിക്കുമ്പോൾ ആദ്യ ഫലസൂചനകൾ പുറത്തുവരും. വൈകിട്ട് 5ഓടെ മുഴുവൻ നടപടികളും പൂർത്തിയാക്കി വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു.

സംസ്ഥാനത്ത് 79.63 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വിതരണം ചെയ്ത 53,984 പോസ്റ്റൽ ബാലറ്റുകളിൽ 20,028 എണ്ണം മെയ് 1 വരെ തിരികെ ലഭിച്ചു. വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മ നിരീക്ഷകരുമടങ്ങുന്ന വൻ സംവിധാനമാണ് ഒരുക്കിയത്.


🔹 റൗണ്ടുകളായി വോട്ടെണ്ണൽ

ഓരോ കേന്ദ്രത്തിലും പരമാവധി 14 മേശകളിലായി ഒരേസമയം വോട്ടെണ്ണൽ നടക്കും. 14 യന്ത്രങ്ങളിലെ വോട്ടുകൾ ഒരുമിച്ച് എണ്ണി പൂർത്തിയാക്കുന്നതാണ് ഒരു റൗണ്ട്. ഓരോ റൗണ്ടിനും ശേഷവും ഫലങ്ങൾ അപ്‌ലോഡ് ചെയ്യും. കൃത്യത ഉറപ്പാക്കാൻ ഓരോ റൗണ്ടിലും രണ്ട് കൺട്രോൾ യൂണിറ്റുകൾ പ്രത്യേകമായി പരിശോധിക്കും.


🔹 കർശന നിയന്ത്രണങ്ങൾ; സുരക്ഷ ശക്തം

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിആർപിഎഫ് 20 കമ്പനികളും കേരള പൊലീസ് ഉൾപ്പെടെ 32,301 ഉദ്യോഗസ്ഥരാണ് സുരക്ഷ ചുമതലയിൽ. ക്യു ആർ കോഡ് അടങ്ങിയ ഐഡി കാർഡ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.


🔹 ധൃതിയില്ല; കൃത്യതയ്ക്ക് മുൻഗണന

വോട്ടെണ്ണലിൽ അനാവശ്യ ധൃതിയില്ലാതെ നടപടികൾ പാലിക്കണമെന്ന നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. സംശയങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വിവിപാറ്റ് സ്ലിപ്പുകൾ പരിശോധിക്കും. ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിൽ വിവിപാറ്റ് പരിശോധന നിർബന്ധമാണ്.


🔹 പെരുമാറ്റച്ചട്ടം തുടരും

ഫലപ്രഖ്യാപനത്തിന് ശേഷം 48 മണിക്കൂർ വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കും. വിജയാഘോഷങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം നിയന്ത്രിക്കാം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക്, നമുക്ക് വേണ്ടി, രാജ്യത്തിന് വേണ്ടി വോട്ട് ചെയ്യുക.. #LoksabhaElection2024

സംസ്ഥാനത്ത് ഇന്ന് വോട്ടെടുപ്പ്, ഒന്നരമാസം നീണ്ട പ്രചാരണത്തിന്റെ ഫലം ഇന്ന് പോളിംഗ് ബൂത്തുകളിൽ പ്രകടമാകും. വോട്ടെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മോക്ക് പോളിംഗ് പോലുള്ള കാര്യങ്ങൾ അവസാന ഘട്ടത്തിലേക്ക്. സ്ഥാനാർത്ഥികളുടെ ഇലക്ഷൻ ഏജന്റുമാർ ബൂത്തിലെത്തി കഴിഞ്ഞു.

രാജ്യം വളരെ അസന്നിഗ്ധമായ ഘട്ടത്തിലാണ് വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. നീണ്ട പത്തു വർഷം നീണ്ട നരേന്ദ്ര മോഡി സർക്കാരിന്റെ അവസാനമോ അതോ തുടർച്ചയോ എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും പ്രത്യേകതയും. ലോകത്തിലെ ഏറ്റവും വലിയ പരമാധികാര ജനാധിപത്യ മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ലോക രാജ്യങ്ങൾക്കിടയിൽ വളരെ പരിതാപകരമായ അവസ്‌ഥയിലാണ്‌ എന്നത് യാഥാർഥ്യമാണ്. 2020 -ൽ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റവുവാനുള്ള മുൻ രാഷ്ട്രപതികൂടിയായ എ.പി.ജെ അബ്ദുൾകലാമിന്റെ കാഴ്ചപ്പാടുകൾ ഇന്ന് ഇവിടെ എത്തി നില്കുന്നുന്നു എന്നു മാത്രം നോക്കിയാൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ മനസിലാകുന്നതാണ്.
ശാസ്ത്ര - സാങ്കേതിക മേഖലകളിൽ കുതിച്ചു ചാടേണ്ട നാം 'പൈതൃകം' എന്ന പേരിൽ പിന്നോട്ട് സഞ്ചരിക്കുന്ന കാഴ്ച വേദനാ ജനകമാണ്.
രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരവും വളരെ താഴ്ന്ന നിലയിൽ ആണ്. സമ്പാദ്യം എന്നത് ചുരുക്കം ചിലരിലേക്ക് ചുരുങ്ങുകയും മറ്റുള്ളവർ ദരിദ്രരായി തുടരുകയും ചെയ്യുന്നതിന് പിന്നിലെ കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ്.
ഇന്ധന - പാചക വാതക വില, കേരളത്തെ രാഷ്ട്രീയ പക പോക്കലിന്റെ പേരിൽ ഒറ്റപ്പെടുത്തൽ, തൊഴിൽ ലഭ്യമാക്കുന്നതിലെ പരാജയം, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കൽ, അഴിമതിയുടെ ഔപചാരിക പേരായ ഇലക്ട്രൽ ബോണ്ട്, എതിരാളികളെ മുൻപെങ്ങും കാണാത്ത വിധം ഈഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തൽ, എതിർക്കുന്നവരെ കൊലപ്പെടുത്തൽ, നുണ പ്രചാരണം, ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങൾ, മതപരമായ വേർതിരിവ്, വെറുപ്പും വിദ്വേഷവും വളർത്തൽ തുടങ്ങിയ കാര്യങ്ങൾ വോട്ടിങ്ങിൽ പ്രതിഫലിക്കും.
ശക്തമായ പ്രതിപക്ഷം പോലും ഇല്ലാതാക്കി ഏകാധിപത്യരീതിയിലേക്ക് രാജ്യം പോകുന്നതിനെതിരെയുള്ള നമ്മുടെ പ്രതികരണമാകട്ടെ വോട്ടിങ്.
എല്ലാവരും കണക്കാണ് എന്നുള്ള അരാഷ്ട്രീയ ചിന്തഗതിയാണ് ഇപ്പോഴും നിങ്ങൾക്ക് എങ്കിൽ ഒന്നുകൂടി സ്വയം ചിന്തിക്കുവാനുള്ള അവസാന നിമിഷമാണ് ഇത്.
എല്ലാവരും വോട്ടിങ് വിനിയോഗിക്കുകയും, അത് നമ്മിടെ രാജ്യത്തിന്റെ നിലനിൽപ്പിനായി ഉപകരപ്രദമാകുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള ഉപാധി ആയി കാണുകയും ചെയ്യേണ്ടതാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിനായി നമുക്കും വോട്ട് ചെയ്യാം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0