രാജ്യം വളരെ അസന്നിഗ്ധമായ ഘട്ടത്തിലാണ് വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. നീണ്ട പത്തു വർഷം നീണ്ട നരേന്ദ്ര മോഡി സർക്കാരിന്റെ അവസാനമോ അതോ തുടർച്ചയോ എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും പ്രത്യേകതയും. ലോകത്തിലെ ഏറ്റവും വലിയ പരമാധികാര ജനാധിപത്യ മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ലോക രാജ്യങ്ങൾക്കിടയിൽ വളരെ പരിതാപകരമായ അവസ്‌ഥയിലാണ് എന്നത് യാഥാർഥ്യമാണ്. 2020 -ൽ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റവുവാനുള്ള മുൻ രാഷ്ട്രപതികൂടിയായ എ.പി.ജെ അബ്ദുൾകലാമിന്റെ കാഴ്ചപ്പാടുകൾ ഇന്ന് ഇവിടെ എത്തി നില്കുന്നുന്നു എന്നു മാത്രം നോക്കിയാൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ മനസിലാകുന്നതാണ്.
ശാസ്ത്ര - സാങ്കേതിക മേഖലകളിൽ കുതിച്ചു ചാടേണ്ട നാം 'പൈതൃകം' എന്ന പേരിൽ പിന്നോട്ട് സഞ്ചരിക്കുന്ന കാഴ്ച വേദനാ ജനകമാണ്.
രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരവും വളരെ താഴ്ന്ന നിലയിൽ ആണ്. സമ്പാദ്യം എന്നത് ചുരുക്കം ചിലരിലേക്ക് ചുരുങ്ങുകയും മറ്റുള്ളവർ ദരിദ്രരായി തുടരുകയും ചെയ്യുന്നതിന് പിന്നിലെ കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ്.
ഇന്ധന - പാചക വാതക വില, കേരളത്തെ രാഷ്ട്രീയ പക പോക്കലിന്റെ പേരിൽ ഒറ്റപ്പെടുത്തൽ, തൊഴിൽ ലഭ്യമാക്കുന്നതിലെ പരാജയം, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കൽ, അഴിമതിയുടെ ഔപചാരിക പേരായ ഇലക്ട്രൽ ബോണ്ട്, എതിരാളികളെ മുൻപെങ്ങും കാണാത്ത വിധം ഈഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തൽ, എതിർക്കുന്നവരെ കൊലപ്പെടുത്തൽ, നുണ പ്രചാരണം, ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങൾ, മതപരമായ വേർതിരിവ്, വെറുപ്പും വിദ്വേഷവും വളർത്തൽ തുടങ്ങിയ കാര്യങ്ങൾ വോട്ടിങ്ങിൽ പ്രതിഫലിക്കും.
ശക്തമായ പ്രതിപക്ഷം പോലും ഇല്ലാതാക്കി ഏകാധിപത്യരീതിയിലേക്ക് രാജ്യം പോകുന്നതിനെതിരെയുള്ള നമ്മുടെ പ്രതികരണമാകട്ടെ വോട്ടിങ്.
എല്ലാവരും കണക്കാണ് എന്നുള്ള അരാഷ്ട്രീയ ചിന്തഗതിയാണ് ഇപ്പോഴും നിങ്ങൾക്ക് എങ്കിൽ ഒന്നുകൂടി സ്വയം ചിന്തിക്കുവാനുള്ള അവസാന നിമിഷമാണ് ഇത്.
എല്ലാവരും വോട്ടിങ് വിനിയോഗിക്കുകയും, അത് നമ്മിടെ രാജ്യത്തിന്റെ നിലനിൽപ്പിനായി ഉപകരപ്രദമാകുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള ഉപാധി ആയി കാണുകയും ചെയ്യേണ്ടതാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിനായി നമുക്കും വോട്ട് ചെയ്യാം.