Loksabha Election എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Loksabha Election എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സുരേഷ് ഗോപി നാളെ കണ്ണൂരില്‍... #Suresh_Gopi


കേന്ദ്ര സഹമന്ത്രിയായി ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാർ തട്ടിൽ ഉൾപ്പടെയുള്ള സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി. ദില്ലിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തളി ക്ഷേത്രം സന്ദർശിക്കും. കൂടാതെ ജില്ലയിലെ പ്രമുഖരെയും കാണും. നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും. പയ്യാമ്പലം ബീച്ചിൽ മാരാർ ജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്ന സുരേഷ് ​ഗോപി നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണുമെന്നും വിവരമുണ്ട്. കൊട്ടിയൂർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളും ദർശിക്കും. മറ്റെന്നാൾ തൃശൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം. 

അതിനിടെ, മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേൽക്കും. സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതിനിടെ, തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകരുതെന്നും മന്ത്രിമാർക്ക് നിർദേശമുണ്ട്. ഇന്ന് വിവിധ മന്ത്രിമാർ ഓഫീസുകളിലെത്തി ചുമതല ഏൽക്കും. 

സംസ്ഥാനത്ത് ആകെ 71.27 % പോളിങ്; തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു... #Loksabha_Election2024

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിംഗ് ദിവസം 71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77478 പേർ ഏപ്രിൽ 26ന് പോളിങ് ബൂത്തുകളിലെത്തി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വഴി വോട്ട് രേഖപ്പെടുത്തി. ഇതിൽ 94,75,090 പുരുഷ വോട്ടർമാരും 1,0302238 സ്ത്രീ വോട്ടർമാരും 150 ഭിന്നലിംഗ വോട്ടർമാരുമാണ്.ഹാജരാകാത്ത വോട്ടർമാരുടെ വിഭാഗത്തിൽ 1,80,865 വോട്ടുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഓഫീസർമാരുടെ വിഭാഗത്തിൽ 41,904 തപാൽ വോട്ടുകളും രേഖപ്പെടുത്തി.സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടർമാരാണ് വടകരയിൽ വോട്ട് ചെയ്തത്. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ട മണ്ഡലത്തിലാണ്. 63.37 ശതമാനം. 14,29700 വോട്ടർമാരിൽ 9,06051 വോട്ടർമാർ മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് ചെയ്തത്.ഹാജരാകാത്ത വോട്ടർമാരിൽ 85 വയസ്സിന് മുകളിലുള്ളവരും ഭിന്നശേഷിക്കാരായ വോട്ടർമാരും കൊവിഡ് ബാധിതരും അവശ്യ സേവനങ്ങളിലെ ജീവനക്കാരും ഉൾപ്പെടുന്നു. വീട്ടിലിരുന്ന് വോട്ട് ചെയ്തവരും അവശ്യ സേവനങ്ങൾക്കായി സജ്ജീകരിച്ച വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകളിൽ (വിഎഫ്‌സി) വോട്ട് ചെയ്തവരും ഇതിൽ ഉൾപ്പെടുന്നു.

സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു, 27% വോട്ട് രേഖപ്പെടുത്തിയതായി കണക്കുകൾ.. #Election2024

ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതുവരെയുുള്ള കണക്ക് പ്രകാരം 27% ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. 80% ലേറെ പോളിംഗ് നടക്കുവാൻ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വേനൽ ചൂടിനെ വകവെക്കാതെയാണ് പൊതുജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. ഉച്ച കഴിഞ്ഞ് പോളിംഗ് ശതമാനം വർദ്ധിക്കുവാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിലേക്ക് കൂട്ടമായെത്തി വോട്ടർമാർ.... #Election2024

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.  കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
  ഒന്നര മാസത്തെ പ്രചാരണത്തിനൊടുവിൽ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുകയാണ്.  രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.  കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.  2.77 കോടി വോട്ടർമാരാണുള്ളത്.  25,328 പോളിങ് ബൂത്തുകൾ പോളിങ്ങിനായി സജ്ജീകരിച്ചിട്ടുണ്ട്.  തെരഞ്ഞെടുപ്പിൻ്റെ സമാധാനം ഉറപ്പാക്കാൻ കേരള പോലീസും കേന്ദ്രസേനയും രംഗത്തിറങ്ങിയിട്ടുണ്ട്.  66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.  പ്രശ്നബാധിത ബൂത്തുകളിൽ രണ്ട് മുഴുവൻ സമയ ക്യാമറകളുണ്ടാകും, ബാക്കിയുള്ളവയിൽഒന്നും വീതം ഉണ്ടാകും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0