● ഗാസയിലെ ഇസ്രയേൽ വംശഹത്യ 200 ദിവസം പിന്നിടുമ്പോഴും സമാധാനം അകലെ. ലോകരാഷ്‌ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും വിലക്കിയിട്ടും ഗാസയ്‌ക്കെതിരായ ആക്രമണങ്ങൾ ശക്തമായി തുടരുന്നു.
● മാസങ്ങള്‍ക്കു ശേഷം നാസയുടെ നക്ഷത്രാന്തര പര്യടന പേടകമായ വോയേജർ ഭൂമിയിലേക്ക് മനസിലാക്കാനാവുന്ന സന്ദേശങ്ങൾ അയച്ചതായി നാസ.
● സൗരയൂഥം വിട്ട് ഇന്റര്‍സ്‌റ്റെല്ലാർ സ്‌പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിര്‍മിത വസ്തുവാണ് വോയേജര്‍-1. പിന്നാലെ തന്നെ വോയേജര്‍-2 ഉം ഈ നേട്ടം കൈവരിച്ചു.
● തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്ന കെ സ്മാർട്ടിൽ ഇനി കെട്ടിട രേഖകളും ലഭിക്കും. ഇതോടെ തദ്ദേശസ്ഥാപനങ്ങൾ വഴി ഭൂമി, കെട്ടിട സംബന്ധമായ എല്ലാ സേവനങ്ങളും സുഗമമായി നടത്താനാകും.
● എട്ടുപേരുടെ ജീവനെടുത്ത കളമശേരി സ്‌ഫോടന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച 3578 പേജുള്ള കുറ്റപത്രത്തിൽ തമ്മനം ചിലവന്നൂർ വേലിക്കകത്ത് ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി.
● ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനത്തില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്കന്‍
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. വംശീയ കലാപം ഇപ്പോഴും ശമിച്ചിട്ടില്ലാത്ത
മണിപ്പൂരിലും മറ്റിടങ്ങളിലും വ്യാപക മനുഷ്യാവകാശ ലംഘനം തുടരുന്നതായി
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടുന്നു.
● ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തകര്‍പ്പന്‍
ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 6
വിക്കറ്റിന്റെ ജയമാണ് നേടിയിരിക്കുന്നത്.
● മധ്യദൂര ബാലിസ്റ്റിക് മിസൈലിന്റെ പുതിയ വകഭേദം ഇന്ത്യ വിജയകരമായി
പരീക്ഷിച്ചു. സ്ട്രൈക്ക് റേഞ്ച് എയര്‍-ലേഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍ ആണ്
വിജയകരമായി പരീക്ഷിച്ചത്. 250 കിലോമീറ്റര്‍ പ്രഹര ശേഷി ഉള്ളതാണ് മിസൈല്‍.