സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം #HeavyRainAlert

ഇനിയുള്ള മണിക്കൂറുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  മൺസൂൺ ട്രോഫ് അതിന്റെ സാധാരണ സ്ഥാനത്തിന് തെക്ക് സ്ഥിതി ചെയ്യുന്നു.  തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ഒരു തീരദേശ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.

 ഒരു ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും മറ്റൊരു ചുഴലിക്കാറ്റ് ആൻഡമാൻ കടലിനു മുകളിലുമാണ് സ്ഥിതി ചെയ്യുന്നത്.  ഇതിന്റെ ഫലമായി അടുത്ത 5 ദിവസത്തേക്ക് കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ജൂലൈ 4, 5 തീയതികളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.

ചമ്പക്കുളം മൂലം വള്ളം കളിക്കിടെ വള്ളം മറിഞ്ഞ് അപകടം. #ChambakkulamBoatRaceAccident

 

ആലപ്പു‍ഴ ചമ്പക്കുളം മൂലം വള്ളം കളിക്കിടെവള്ളം മറിഞ്ഞ് അപകടം.  വള്ളംകളിയ്ക്കിടെ സ്ത്രീകള്‍ തുഴഞ്ഞ വള്ളമാണ് അപകടത്തില്‍ പെട്ടത്. കാട്ടില്‍ മേക്കതില്‍ വള്ളമാണ് മുങ്ങിയത്. വള്ളം മറിഞ്ഞയുടനെതന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാള്‍ എല്ലാവരെയും കരയ്ക്കെത്തിച്ചു.

തുഴചില്കാരായി 25 പേര്‍ ഉണ്ടായിരുന്ന വള്ളമാണ് മുങ്ങിയത്. ചമ്പക്കുളം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളാണ് വള്ളം തു‍ഴഞ്ഞത്. വള്ളത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് മറ്റ് വള്ളം കളി മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 03 ജൂലൈ 2023 | #Short_News #News_Headlines

● എന്‍സിപി പിളര്‍ന്നത് വേദനാ ജനകമെന്ന് പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് സുപ്രിയ സുലെ എം.പി. അജിത് പവാര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ നടന്ന അടിയന്തിര യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍. 1980 ലെ ചരിത്രം ആവര്‍ത്തിക്കുകയാണെന്നും ജനങ്ങള്‍ കൂടെയുണ്ടെന്നും അവര്‍ പറഞ്ഞു.

● ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കള്ളകേസില്‍ കുടുക്കിയ സംഭവം. എക്‌സൈസ് ഇന്‍സ്പെക്ടറായ സതീഷനെ സസ്‌പെന്‍ഡ് ചെയ്തു. വ്യാജ കേസ് ചമയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ട് നിന്നു എന്നതാണ് കുറ്റം.

● വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. പല്ലശന തെക്കുംപുറം എൽ സുഭാഷിനെതിരെയാണ്‌ കേസെടുത്തത്‌. ഇയാളെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു. പല്ലശന സ്വദേശി സച്ചിന്റെയും മുക്കം സ്വദേശിനി സജ്‌ലയുടെയും വിവാഹച്ചടങ്ങിനുശേഷം വരന്റെ വീട്ടിലേക്ക് കയറുമ്പോഴാണ് ഇരുവരുടെയും തല പിന്നിൽനിന്ന സുഭാഷ് ശക്തിയായി കൂട്ടിയിടിച്ചത്.

● കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈ 2 മുതൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്കും ജൂലൈ 4, 5 തീയതികളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയെന്നാണു മുന്നറിയിപ്പ്.

● അച്ചടി നിര്‍ത്തി ഓണ്‍ലൈനാകാന്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള പത്രം. ഓസ്ട്രിയയിലെ വീനര്‍ സേതുങ്ങാണ് 320 വര്‍ഷത്തെ അച്ചടിമഷി പാരമ്പര്യം അവസാനിപ്പിക്കുന്നത്. പത്രം അച്ചടിച്ച് ഇറക്കുന്നത് ലാഭകരമല്ലെന്ന കണ്ടെത്തലില്‍ എത്തിനില്‍ക്കുകയാണ് ഈ സര്‍ക്കാര്‍ പത്രം.




Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 

പണിയാത്ത പാലം പൊളിഞ്ഞെന്ന് വ്യാജ വാർത്ത, ഓൺലൈൻ ചാനലിനെതിരെ നിയമ നടപടിയുമായി ഊരാളുങ്കൽ സൊസൈറ്റി. | #UralungalSociety #FactCheck #FakeNews

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയെക്കുറിച്ച് വ്യാജവാർത്ത നൽകിയ 'പച്ചക്ക് പറയുന്നു' എന്ന ഓൺലൈൻ ചാനലിനെതിരെ സൊസൈറ്റി രംഗത്ത്.  എറണാകുളം കുണ്ടന്നൂരിലെ പാലവുമായി ബന്ധപ്പെട്ട വ്യാജ വീഡിയോക്കെതിരെ പ്രതികരണവുമായി യുഎൽസിസിഎസ് അധികൃതർ രംഗത്തെത്തി. മുൻപും ഇത്തരം അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിട്ട വ്യക്തിയാണ് ഇദ്ദേഹം.

 പൊളിഞ്ഞ പാലം നിർമിച്ചത് ഊരാളുങ്കൽ സൊസൈറ്റിയാണെന്ന ഓൺലൈൻ ചാനലിൽ വന്ന വാർത്ത വസ്തുതകൾക്ക് വിരുദ്ധമാണ്.  വീഡിയോയിൽ പറയുന്ന പാലം നിർമിച്ചത് ഊരാളുങ്കൽ സൊസൈറ്റിയല്ലെന്ന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടും വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യുഎൽസിസിഎസ് അധികൃതർ ആവശ്യപ്പെട്ടു.

 പ്രസ്താവനയുടെ പൂർണ്ണ രൂപം

 എറണാകുളത്തെ കുണ്ടന്നൂരിൽ പാലം തകരുകയാണെന്നും ഊരാളുങ്കൽ സൊസൈറ്റിയാണ് പാലം നിർമിച്ചതെന്നും പറഞ്ഞ് ഒരാൾ ഓൺലൈൻ ചാനലിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചു.  ആ വീഡിയോയിൽ പറയുന്ന പാലം ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ചതല്ല.  R…

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകള്‍ | 02 ജൂലൈ 2023 | #News_Headlines


➤ സംസ്ഥാനത്ത് വ്യാപകമായി ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


➤ തക്കാളിവില പിടിച്ചുനിര്‍ത്താന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പതിനഞ്ച് ദിവസമെങ്കിലും വില താഴാന്‍ എടുക്കുമെന്നും അതിനുശേഷം തക്കാളിയുടെ വരവ് കൂടുന്നതോടെ വില താഴുമെന്നും കേന്ദ്ര ഉപഭോക്തൃ സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറഞ്ഞു. തക്കാളിയടക്കമുള്ള പച്ചക്കറികള്‍ക്ക് വന്‍ വിലക്കയറ്റം രാജ്യത്ത് അനുഭവപ്പെടുന്നത് തുടരുകയാണ്.


➤ ജൂണിലെ ജിഎസ്ടി വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധന വന്നതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 1,61,497 കോടി രൂപയാണ് ജൂണില്‍ ജിഎസ്ടി ഇനത്തില്‍ ലഭിച്ചത്. ജിഎസ്ടി നടപ്പാക്കിയശേഷം ഇത് നാലാംവട്ടമാണ് 1.6 ലക്ഷം കോടിയിലേറെ സമാഹരിക്കുന്നത്. കഴിഞ്ഞ 16 മാസമായി 1.4 ലക്ഷം കോടിയിലേറെയാണ് ജിഎസ്ടി സമാഹരണം. സിജിഎസ്ടി ഇനത്തില്‍ 31,013 കോടിയും എസ്ജിഎസ്ടി ഇനത്തില്‍ 38,292 കോടിയും ഐജിഎസ്ടി ഇനത്തില്‍ 80,292 കോടിയും സെസ് ഇനത്തില്‍ 11,900 കോടിയും ലഭിച്ചു.


➤ മാതൃസ്ഥാപനമായ ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനെ ഏറ്റെടുത്തതോടെ എച്ച്ഡിഎഫ്സി ബാങ്ക് ലോകത്തിലെ നാലാമത്തെ ബാങ്കിങ് സ്ഥാപനമായി വളര്‍ന്നു. ഭവനവായ്പാ കമ്പനിയായ ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനെ ഏറ്റെടുക്കാന്‍ 2022 ഏപ്രില്‍ നാലിനാണ് എച്ച്ഡിഎഫ്സി ബാങ്ക് തീരുമാനിച്ചത്. ശനിയാഴ്ചയോടെ ലയനപ്രക്രിയ പൂര്‍ത്തിയായി.


➤ ഗസറ്റ് വിജ്ഞാപനം വഴി തിരുത്തിയ പേര് ജനന രജിസ്റ്ററിലും തിരുത്തുന്നത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ല­­ളിതമാക്കി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് സ്‌കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിലും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും തിരുത്തിയ ശേഷം അതിന്റെ അടിസ്ഥാനത്തില്‍ ജനന രജിസ്‌ട്രേഷനില്‍ ഒറ്റത്തവണ തിരുത്തല്‍ വരുത്താവുന്നതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.


➤ ആറുവരിയാക്കുന്ന ദേശീയപാത 66 പൂര്‍ത്തിയാകുന്നതോടെ തുറക്കുന്നത് 11 ടോള്‍ബൂത്തുകള്‍. ഓരോ 50-60 കിലോമീറ്ററിനുള്ളില്‍ ഓരോ ടോള്‍പ്ലാസകളുണ്ടാകും. ചിലയിടങ്ങളില്‍ നിര്‍മാണംതുടങ്ങി. 2025-ഓടെ കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെയുള്ള ഭാഗം പൂര്‍ണമായും തുറക്കുമെന്ന് ദേശീയപാതാധികൃതര്‍ സൂചിപ്പിച്ചു.
ആറുവരിയാക്കുന്ന ദേശീയപാത 66 പൂര്‍ത്തിയാകുന്നതോടെ തുറക്കുന്നത് 11 ടോള്‍ബൂത്തുകള്‍. ഓരോ 50-60 കിലോമീറ്ററിനുള്ളില്‍ ഓരോ ടോള്‍പ്ലാസകളുണ്ടാകും.

➤ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ലെബനനെ 4-2ന് മറികടന്നാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കുവൈത്താണ് ഇന്ത്യയുടെ എതിരാളികള്‍.



ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 01 ജൂലൈ 2023 | # News_Highlights #Short_News

● മഹാരാഷ്ട്രയില്‍ ഓടുന്ന ബസിന് തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു. സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. എട്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

● കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതിക്കിയുള്ള വിജ്ഞാപനം ഇറങ്ങി. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മായിരിക്കും ജൂലൈ 1 മുതൽ വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും. ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകുന്ന നിലയിലാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.

● രണ്ടാംവിള നെല്ല്‌ സംഭരിച്ചതിന്റെ തുക കർഷകർക്ക്‌ ലഭ്യമാക്കാൻ എസ്ബിഐ, കനറാ ബാങ്ക്‌, ഫെഡറൽ ബാങ്ക്‌ എന്നിവയുടെ കൺസോർഷ്യത്തിൽനിന്ന്‌ 400 കോടി രൂപകൂടി വായ്‌പയെടുക്കും.

● ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

● ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്ത അധ്യയനവർഷം മുതൽ നാലുവർഷ ബിരുദ പാഠ്യപദ്ധതി ആരംഭിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി.

● സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും. ഇന്ന് ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

● 2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് പേര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജോണ്‍ സാമുവല്‍, കെ പി സുധീര, ഡോ. പള്ളിപ്പുറം മുരളി, ഡോ. രതീഷ് സക്‌സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

● സംസ്ഥാനത്ത് മൊത്തം മൊബൈൽ വരിക്കാരുടെ എണ്ണം (കണക്ഷനുകൾ) 2023 ഏപ്രിലിൽ 1.64 ലക്ഷം കുറഞ്ഞ് 4.22 കോടിയായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ഇത്.

● കണ്ണൂര്‍ മട്ടന്നൂരില്‍ മാലൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള ഫാമിലെയും മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിനു പുറത്ത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗനിരീക്ഷണം ഏര്‍പ്പെടുത്താനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു.






Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0