ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 03 ജൂലൈ 2023 | #Short_News #News_Headlines

● എന്‍സിപി പിളര്‍ന്നത് വേദനാ ജനകമെന്ന് പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് സുപ്രിയ സുലെ എം.പി. അജിത് പവാര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ നടന്ന അടിയന്തിര യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍. 1980 ലെ ചരിത്രം ആവര്‍ത്തിക്കുകയാണെന്നും ജനങ്ങള്‍ കൂടെയുണ്ടെന്നും അവര്‍ പറഞ്ഞു.

● ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കള്ളകേസില്‍ കുടുക്കിയ സംഭവം. എക്‌സൈസ് ഇന്‍സ്പെക്ടറായ സതീഷനെ സസ്‌പെന്‍ഡ് ചെയ്തു. വ്യാജ കേസ് ചമയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ട് നിന്നു എന്നതാണ് കുറ്റം.

● വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. പല്ലശന തെക്കുംപുറം എൽ സുഭാഷിനെതിരെയാണ്‌ കേസെടുത്തത്‌. ഇയാളെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു. പല്ലശന സ്വദേശി സച്ചിന്റെയും മുക്കം സ്വദേശിനി സജ്‌ലയുടെയും വിവാഹച്ചടങ്ങിനുശേഷം വരന്റെ വീട്ടിലേക്ക് കയറുമ്പോഴാണ് ഇരുവരുടെയും തല പിന്നിൽനിന്ന സുഭാഷ് ശക്തിയായി കൂട്ടിയിടിച്ചത്.

● കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈ 2 മുതൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്കും ജൂലൈ 4, 5 തീയതികളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയെന്നാണു മുന്നറിയിപ്പ്.

● അച്ചടി നിര്‍ത്തി ഓണ്‍ലൈനാകാന്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള പത്രം. ഓസ്ട്രിയയിലെ വീനര്‍ സേതുങ്ങാണ് 320 വര്‍ഷത്തെ അച്ചടിമഷി പാരമ്പര്യം അവസാനിപ്പിക്കുന്നത്. പത്രം അച്ചടിച്ച് ഇറക്കുന്നത് ലാഭകരമല്ലെന്ന കണ്ടെത്തലില്‍ എത്തിനില്‍ക്കുകയാണ് ഈ സര്‍ക്കാര്‍ പത്രം.
Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 

MALAYORAM NEWS is licensed under CC BY 4.0