കണ്ണൂർ: മുൻഗണനാ കാർഡുകൾക്കുള്ള അപേക്ഷാ തീയതി 24 വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇതുവരെ 50,300 അപേക്ഷകൾ ലഭിച്ചു. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നത് ഇത് എട്ടാം തവണയാണ്, ഒഴിവാക്കൽ മാനദണ്ഡത്തിൽ പെടാത്ത എല്ലാ അർഹരായ കുടുംബങ്ങളെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം തുടർച്ചയായ പ്രക്രിയയാണ്. തുടർച്ചയായി മൂന്ന് മാസത്തിൽ കൂടുതൽ റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗ കാർഡുകൾ പരിശോധിക്കണമെന്നും അനർഹരാണെന്ന് കണ്ടെത്തിയാൽ അത്തരം കാർഡുകളെ പൊതു വിഭാഗത്തിലേക്ക് പുനഃക്രമീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നു. അർഹരായവരെ പ്രസ്തുത ഒഴിവിൽ ഉൾപ്പെടുത്തുന്നു. മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കാർഡുകളെക്കുറിച്ചുള്ള വിവരങ്ങൾ സുതാര്യത ഉറപ്പാക്കുന്നതിനായി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Ration Priority Card: Application deadline extended to 24th.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.