ആലപ്പുഴ ചമ്പക്കുളം മൂലം വള്ളം കളിക്കിടെവള്ളം മറിഞ്ഞ് അപകടം. വള്ളംകളിയ്ക്കിടെ സ്ത്രീകള്‍ തുഴഞ്ഞ വള്ളമാണ് അപകടത്തില്‍ പെട്ടത്. കാട്ടില്‍ മേക്കതില്‍ വള്ളമാണ് മുങ്ങിയത്. വള്ളം മറിഞ്ഞയുടനെതന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാള്‍ എല്ലാവരെയും കരയ്ക്കെത്തിച്ചു.
തുഴചില്കാരായി 25 പേര്‍ ഉണ്ടായിരുന്ന വള്ളമാണ് മുങ്ങിയത്. ചമ്പക്കുളം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളാണ് വള്ളം തുഴഞ്ഞത്. വള്ളത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് മറ്റ് വള്ളം കളി മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.