ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 01 ജൂലൈ 2023 | # News_Highlights #Short_News

● മഹാരാഷ്ട്രയില്‍ ഓടുന്ന ബസിന് തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു. സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. എട്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

● കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതിക്കിയുള്ള വിജ്ഞാപനം ഇറങ്ങി. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മായിരിക്കും ജൂലൈ 1 മുതൽ വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും. ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകുന്ന നിലയിലാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.

● രണ്ടാംവിള നെല്ല്‌ സംഭരിച്ചതിന്റെ തുക കർഷകർക്ക്‌ ലഭ്യമാക്കാൻ എസ്ബിഐ, കനറാ ബാങ്ക്‌, ഫെഡറൽ ബാങ്ക്‌ എന്നിവയുടെ കൺസോർഷ്യത്തിൽനിന്ന്‌ 400 കോടി രൂപകൂടി വായ്‌പയെടുക്കും.

● ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

● ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്ത അധ്യയനവർഷം മുതൽ നാലുവർഷ ബിരുദ പാഠ്യപദ്ധതി ആരംഭിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി.

● സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും. ഇന്ന് ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് 2.5 മുതൽ 2.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

● 2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് പേര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജോണ്‍ സാമുവല്‍, കെ പി സുധീര, ഡോ. പള്ളിപ്പുറം മുരളി, ഡോ. രതീഷ് സക്‌സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

● സംസ്ഥാനത്ത് മൊത്തം മൊബൈൽ വരിക്കാരുടെ എണ്ണം (കണക്ഷനുകൾ) 2023 ഏപ്രിലിൽ 1.64 ലക്ഷം കുറഞ്ഞ് 4.22 കോടിയായി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ഇത്.

● കണ്ണൂര്‍ മട്ടന്നൂരില്‍ മാലൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള ഫാമിലെയും മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിനു പുറത്ത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗനിരീക്ഷണം ഏര്‍പ്പെടുത്താനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു.






Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News 

MALAYORAM NEWS is licensed under CC BY 4.0